scorecardresearch

പ്രധാനമന്ത്രിയുടെ ആഫ്രിക്കന്‍ പര്യടനം ഇന്ന് ആരംഭിക്കും; റുവാൻഡ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും

ദക്ഷിണാഫ്രിക്കയിൽ 25-നു നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയാണ് സന്ദർശനത്തിലെ മുഖ്യ അജൻഡ

ദക്ഷിണാഫ്രിക്കയിൽ 25-നു നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയാണ് സന്ദർശനത്തിലെ മുഖ്യ അജൻഡ

author-image
WebDesk
New Update
പ്രധാനമന്ത്രിയുടെ ആഫ്രിക്കന്‍ പര്യടനം ഇന്ന് ആരംഭിക്കും; റുവാൻഡ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഫ്രിക്കൻ പര്യടനത്തിന് ഇന്ന് തുടക്കമാകും. അഞ്ചുദിവസം നീളുന്ന പര്യടനത്തൽ റുവാൻഡ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ 25-നു നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയാണ് സന്ദർശനത്തിലെ മുഖ്യ അജൻഡ.

Advertisment

തിങ്കളാഴ്ച്ച റുവാൻഡയിലെത്തുന്ന അദ്ദേഹം തൊട്ടടുത്ത ദിവസം ഉഗാണ്ടഡയിലേക്കു പോകും. റുവാന്‍ഡ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി അവിടത്തെ പ്രസിഡന്റിന് സമ്മാനമായി 200 പശുക്കളെ നല്‍കും. ഇതാദ്യമായാണ് പ്രധാനമന്ത്രി റുവാന്‍ഡ സന്ദര്‍ശിക്കുന്നത്. രുവേരു മാതൃകയിലുള്ള റുവാന്‍ഡയിെല ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തുന്ന മോദി, പ്രസിഡന്റ് പോള്‍ കഗാമെയുടെ ഗിരിങ്ക പദ്ധതിയിലേക്കായാണ് 200 പശുക്കളെ നല്‍കുന്നത്.

പരിപാലിക്കാനുള്ള സൗകര്യാര്‍ഥം പ്രദേശത്തു നിന്നു തന്നെയുള്ള പശുക്കളെയാകും സമ്മാനിക്കുക.

'ഒരു പാവപ്പെട്ട കുടുംബത്തിന് ഒരു പശു' എന്ന ലക്ഷ്യത്തോടെ 2006ല്‍ റുവാന്‍ഡ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ഗിരിങ്ക. 3.5 ലക്ഷത്തോളം ജനങ്ങളാണ് ഇതുവരെ പദ്ധതിയിലൂടെ നേട്ടം കൈവരിച്ചതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പദ്ധതിയില്‍ നിന്ന് ലഭിച്ച പശുവിന്റെ ആദ്യ പെണ്‍കിടാവിനെ അയല്‍ കുടുംബത്തിന് നല്‍കണമെന്നും സര്‍ക്കാരിന്റെ നിര്‍ദേശമുണ്ട്. സമൂഹത്തില്‍ സാഹോദര്യം നിലനിര്‍ത്തുവാനാണിത്.

Advertisment

അവിടെ പ്രസിഡന്‍റ് യോവെ മുസെവേനിയുമായി ചർച്ച നടത്തുന്ന മോദി സംയുക്ത വ്യവസായ സമ്മേളനത്തിലും പങ്കെടുക്കും. പാർലമെന്‍റെനെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം 21 വർഷത്തിനിടെ ഉഗാണ്ട സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.

Narendra Modi Africa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: