രാജ്യാന്തര സര്‍ക്കാര്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യപ്രഭാഷകന്‍

ഫെബ്രുവരി 11 മുതൽ 13 വരെ നടക്കുന്ന ഉച്ചകോടിയിലെ ഇത്തവണത്തെ അതിഥി രാജ്യമാണ് ഇന്ത്യ

narendra modi, നരേന്ദ്ര മോദി, bjp, ബിജെപി, ie malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: ദുബായിൽ നടക്കുന്ന ആറാമത്​ രാജ്യാന്തര സർക്കാർ ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ പ്രഭാഷണം നടത്തും. 140 രാജ്യങ്ങളിലെ നാലായിരത്തോളം പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കും. ഫെബ്രുവരി 11 മുതൽ 13 വരെ നടക്കുന്ന ഉച്ചകോടിയിലെ ഇത്തവണത്തെ അതിഥി രാജ്യമാണ് ഇന്ത്യ. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദിയുടെ രണ്ടാമത്തെ യുഎഇ സന്ദർശനമാണിത്. 2015 ഓഗസ്റ്റിൽ ആയിരുന്നു ആദ്യ സന്ദർശനം. അന്നു ദുബായിൽ അര ലക്ഷത്തിലേറെ പേർ പങ്കെടുത്ത പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്തിരുന്നു.

150 പ്രധാന സെഷനുകളിലായി 150 പ്രമുഖ വ്യക്തികൾ ഭരണ നിർവഹണ മാതൃകകൾ ഉച്ചകോടിയില്‍ അവതരിപ്പിക്കും. യുഎഇ കാബിനറ്റ് കാര്യമന്ത്രി മുഹമ്മദ് അബ്ദുള്ള അല്‍ഗര്‍ഗാവിയാണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. നിരവധി ആഗോള മാതൃകകൾ ഇന്ത്യയിലുണ്ട്​. ​ബഹിരാകാശം, ​ഐടി, ഡിജിറ്റൽ വിപ്ലവം എന്നിവയിലെല്ലാം മികച്ച നേട്ടങ്ങൾ കൊയ്ത രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ രാഷ്ട്രത്തലവൻമാർക്കും മന്ത്രിമാർക്കും പുറമെ ​ഐക്യരാഷ്ട്ര സഭ, ലോക ​ബാങ്ക്​, ലോക സാമ്പത്തിക ഫോറം, യുനെസ്​കോ, അന്താരാഷ്​ട്ര നാണ്യനിധി തുടങ്ങിയവയുടെ പ്രതിനിധികൾ സംബന്ധിക്കും. മികച്ച മന്ത്രി, മികച്ച അധ്യാപകർ എന്നിവക്കുള്ള ലോക പുരസ്കാരങ്ങളും ഉച്ചകോടിയിൽ വിതരണം ചെയ്യും. ​

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Narendra modi to be guest speaker at world government summit

Next Story
10 രൂപ നാണയങ്ങള്‍ നിരോധിച്ചോ? വിശദീകരണവുമായി ആര്‍ബിഐ രംഗത്ത്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express