Latest News

ഇന്ത്യയിൽ നിർമിച്ച കൂടുതൽ വാക്സിനുകൾ ഇനിയും വരാനിരിക്കുന്നു: പ്രധാനമന്ത്രി

കോവിഡ് 19നെതിരായ പോരാട്ടത്തിൽ എല്ലാ പ്രതിബന്ധങ്ങളെയും ഇന്ത്യ പരാജയപ്പെടുത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു

narendra modi, നരേന്ദ്ര മോദി, pm modi, prime minister narendra modi, പ്രധാനമന്ത്രി നരേന്ദ്ര മോദി, pm modi to visit kochi, പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി സന്ദർശിക്കും, narendra modi's kerala visit, നരേന്ദ്ര മോദിയുടെ കേരള സന്ദർശനം,  bpcl, ബിപിസിഎൽ, cochin shipyard, കൊച്ചിൻ ഷിപ്പ്‌യാർഡ്, kerala assembly election 2021, നിയമസഭാ തിരഞ്ഞെടുപ്പ് 2021, bjp, ബിജെപി, malayalam news, news malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാളത്തില്‍, kerala news headlines, കേരള വാര്‍ത്തകള്‍, latest news, പുതിയ വാര്‍ത്തകള്‍, katest malayalam news, പുതിയ മലയാളം വാര്‍ത്തകള്‍, indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: ഇന്ത്യ ഇതുവരെ രണ്ട് കൊറോണ വൈറസ് വാക്സിനുകൾ വികസിപ്പിക്കുകയും അവ 150ൽ അധികം രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്തിട്ടുണ്ടെന്നും ഇനിയും ഇന്ത്യയിൽ നിർമിച്ച കൂടുതൽ വാക്സിനുകൾ വരും ദിവസങ്ങളിൽ ലോകത്തിന് കാണാനാവുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വേൾഡ് എകണോമിക് ഫോറത്തിന്റെ ഓൺലൈൻ ദാവോസ് അജണ്ട സമ്മിറ്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് 19നെതിരായ പോരാട്ടത്തിൽ എല്ലാ പ്രതിബന്ധങ്ങളെയും ഇന്ത്യ പരാജയപ്പെടുത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. “കോവിഡ് -19 വന്നപ്പോൾ ഇന്ത്യയിലും അതിന്റേതായ പ്രശ്‌നങ്ങളുണ്ടായിരുന്നു. പകർച്ചവ്യാധി ഇന്ത്യയെയാവും ഏറ്റവും കൂടുതൽ ബാധിക്കുകയെന്ന് കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ നിരവധി വിദഗ്ധരും സംഘടനകളും പ്രവചനങ്ങൾ നടത്തിയിരുന്നു. 700-800 ദശലക്ഷം പേർ രോഗബാധിതരാകുമെന്ന് ആരോ പറഞ്ഞിട്ടുണ്ട്. കൂടാതെ 20 ദശലക്ഷത്തിലധികം ഇന്ത്യക്കാർ പകർച്ചവ്യാധി മൂലം മരിക്കുമെന്നും ആരോ പറഞ്ഞിരുന്നു. മെച്ചപ്പെട്ട ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ഉള്ള രാജ്യങ്ങളുടെ അവസ്ഥ നോക്കി ലോകം ഞങ്ങളെക്കുറിച്ച് ആശങ്കപ്പെടുകയായിരുന്നു,” അദ്ദേഹം പറഞ്ഞു.

Also Read: പെൺകുട്ടിയുടെ കൈകൾ പിടിക്കുന്നതും പാന്റ്‌സിന്റെ സിപ്പ് അഴിക്കുന്നതും ലൈംഗികാതിക്രമമല്ല; വീണ്ടും വിവാദ വിധി

“എന്നാൽ, രാജ്യത്ത് പൊതുജന പങ്കാളിത്തത്തോടെയുള്ള സമീപനം സ്വീകരിക്കുകയും കോവിഡ് സാഹചര്യത്തിന് വേണ്ടി പ്രത്യേകമായുള്ള ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുകയും ചെയ്തു,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ലോകത്തെ 18 ശതമാനം ജനസംഖ്യയുള്ള ഇന്ത്യ തങ്ങളുടെ പൗരന്മാരെ പരിപാലിക്കുക മാത്രമല്ല പിപിഇ കിറ്റുകളും മാസ്കുകളും കയറ്റുമതി ചെയ്ത് മറ്റ് രാജ്യങ്ങളെ സഹായിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞം ഇന്ത്യ ആരംഭിച്ചതായും വെറും 12 ദിവസത്തിനുള്ളിൽ 2.3 ദശലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകർക്ക് കുത്തിവയ്പ് നൽകിയതായും പ്രധാനമന്ത്രി പറഞ്ഞു. “പ്രായമായവർക്കും രോഗാവസ്ഥകളുള്ളവർക്കും അടക്കം 300 ദശലക്ഷം പേർക്ക് കുത്തിവയ്പ് നൽകുകയെന്ന ഞങ്ങളുടെ ലക്ഷ്യം അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ കൈവരിക്കാനാകും,” പ്രധാനമന്ത്രി പറഞ്ഞു.

Also Read: ‘സർക്കാർ ചടങ്ങിൽ കുട്ടികളെ കഷ്ടപ്പെടുത്തി’; വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകർക്കെതിരെ കേസ്

പരമ്പരാഗത വൈദ്യശാസ്ത്രം (ആയുർവേദം) പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് എങ്ങനെ സഹായിക്കുമെന്ന് ഇന്ത്യ ലോകത്തെ അറിയിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. “ഇന്ന് ഇന്ത്യ പല രാജ്യങ്ങളിലേക്കും വാക്സിൻ അയയ്ക്കുന്നു, വിജയകരമായ പ്രതിരോധ കുത്തിവയ്പ്പിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് സഹായിക്കുന്നു, അങ്ങനെ മറ്റ് രാജ്യങ്ങളിലെ പൗരന്മാരുടെ ജീവൻ രക്ഷിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു.

“ഇന്ത്യയുടെ വരാനിരിക്കുന്ന വാക്സിനുകൾ പകർച്ചവ്യാധിയെ ചെറുക്കാൻ മറ്റ് രാജ്യങ്ങളെ വേഗത്തിൽ സഹായിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്ക്ഡൗൺ സമയത്ത് പോലും ഇന്ത്യ സാമ്പത്തിക പ്രവർത്തനങ്ങൾ തുടരുകയും ട്രില്യൺ കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികളിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Also Read: ‘ചർമത്തിൽ തൊട്ടില്ലെങ്കിൽ ലൈംഗികാതിക്രമമല്ല’; വിവാദ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ

“പരിഷ്കാരങ്ങൾക്കും ഉത്തേജന പദ്ധതികൾക്കും ഉള്ള പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറയുകയാണ് സമീപകാല ഇന്ത്യ. കോവിഡ് കാലഘട്ടത്തിൽ പോലും ഇന്ത്യ എല്ലാ മേഖലകളിലും ഘടനാപരമായ പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്, ”പ്രധാനമന്ത്രി പറഞ്ഞു.

“എല്ലാ ജീവനും രക്ഷിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ഊന്നിപ്പറഞ്ഞു. ഇന്ത്യ ഇപ്പോൾ സ്വയംപര്യാപ്തമായി മുന്നേറാൻ മുന്നോട്ട് പോവുകയാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Narendra modi speech davos summit covid

Next Story
പെൺകുട്ടിയുടെ കൈകൾ പിടിക്കുന്നതും പാന്റ്‌സിന്റെ സിപ്പ് അഴിക്കുന്നതും ലൈംഗികാതിക്രമമല്ല; വീണ്ടും വിവാദ വിധിUp rape case, Up woman files case, rape case after 27 years, Lucknow news, UP news, Indian express news
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express