69-ാം ജന്മദിനത്തില് പഴയ ചിത്രങ്ങള്‍ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുഹൃത്തുക്കള്‍ വഴി ലഭിച്ച പഴയ ചിത്രങ്ങളാണ് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘വളരെ പ്രധാനപ്പെട്ട ഓര്‍മ്മകള്‍, അവിസ്മരണീയമായ നിമിഷങ്ങള്‍’ എന്ന കുറിപ്പോടെയാണ് നരേന്ദ്ര മോദി പഴയ ചിത്രങ്ങളെല്ലാം പങ്കുവച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിനൊപ്പം കുട്ടികളോട് സംവദിക്കുന്ന ചിത്രവും തറയിലിരുന്ന് സംസാരിക്കുന്ന ചിത്രവും നരേന്ദ്ര മോദി പങ്കുവച്ച ചിത്രങ്ങളുടെ കൂട്ടത്തിലുണ്ട്.
Reliving precious moments and special memories.
I have been receiving many old photos from various friends.
I am sharing few such photos with a request- if you have such memories, kindly share them with me.
Here is a good place to do so:https://t.co/HHsiyIFqgc pic.twitter.com/HNKLMiVPJ5
— Narendra Modi (@narendramodi) September 17, 2019
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള സേവാ സപ്താഹത്തിന് (സേവനവാരം) സെപ്റ്റംബർ 14 നാണ് തുടക്കം കുറിച്ചത്. എയിംസ് ആശുപത്രിയിലെത്തിയ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ രോഗികളായ കുട്ടികള്‍ക്ക് പഴങ്ങള്‍ സമ്മാനമായി നല്കി.
1950 സെപ്റ്റംബര്‍ എട്ടിന് ദാമോദര്‍ദാസ് മുല്‍ചന്ദ് മോദിയുടെയും ഹീരാബെന്‍ മോദിയുടെയും ആറു മക്കളില്‍ മൂന്നാമത്തെ കുട്ടിയായാണ് മോദി ജനിച്ചത്. മെഹ്സാനയിലെ വാദ്നഗറാണ് മോദിയുടെ ജന്മദേശം. നരേന്ദ്ര ദാമോദർദാസ് മോദി എന്നാണ് മുഴുവൻ പേര്. പിതാവിനൊപ്പം കുട്ടിക്കാലത്ത് ചായവിൽപന നടത്തിയിരുന്നതായി നരേന്ദ്ര മോദി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
Read Also: നരേന്ദ്ര മോദിക്ക് ആയുരാരോഗ്യം നേര്‍ന്ന് മോഹന്‍ലാല്‍
2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേലിന്റെ ആരോഗ്യം മോശമായതോടെ ആ സ്ഥാനത്തേക്ക് മോദി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, 2002 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ജയിച്ച് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി. 2014 ലാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നത്. പിന്നീട്, 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി ആധിപത്യം നിലനിർത്തി. ഇതോടെ രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തി. കഴിഞ്ഞ വർഷം മോദി 68-ാം ജന്മദിനം ആഘോഷിച്ചത് ലളിതമായ പരിപാടികളോടെയായിരുന്നു. സ്വന്തം മണ്ഡലമായ വാരണാസിയിലായിരുന്നു ജന്മദിനാഘോഷം നടന്നത്.