/indian-express-malayalam/media/media_files/uploads/2018/04/narendra-modi-2.jpg)
ന്യൂഡൽഹി: പൗരത്വ നിയമത്തെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേട്ടയാടപ്പെട്ട അഭയാർഥികൾക്ക് പൗരത്വം നൽകാനാണ് നിയമമെന്നും ആരുടെയും പൗരത്വം ഇല്ലാതാക്കാനല്ലെന്നും മോദി ട്വീറ്റ് ചെയ്തു. #IndiaSupportsCAA എന്ന ഹാഷ്‌ടാഗ് ക്യാംപെയിനു തുടക്കമിട്ട മോദി ഇക്കാര്യത്തിൽ എല്ലാവരുടെയും പിന്തുണയും തേടി. പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം തുടരുന്നതിനിടെയാണ് മോദിയുടെ ട്വീറ്റ്.
#IndiaSupportsCAA because CAA is about giving citizenship to persecuted refugees & not about taking anyone’s citizenship away.
Check out this hashtag in Your Voice section of Volunteer module on NaMo App for content, graphics, videos & more. Share & show your support for CAA..
— narendramodi_in (@narendramodi_in) December 30, 2019
പൗരത്വ ​ഭേദഗതി നിയമം ഇന്ത്യൻ പൗരന്മാരെയും ഒരു മതവിഭാഗത്തെയും ബാധിക്കില്ലെന്ന്​ താൻ ഉറപ്പു നൽകുകയാണെന്നും ഒരു ഇന്ത്യൻ പൗരനും ഈ നിയമഭേദഗതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രധാനമന്ത്രി നേരത്തെയും ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യക്ക്​ പുറത്ത്​ വർഷങ്ങളായി പീഡിപ്പിക്കപ്പെടുന്നവർക്കും ഇന്ത്യയല്ലാതെ മറ്റൊരിടമില്ലെന്ന അവസ്ഥയിലുള്ളവർക്കുമാണ്​ ഇത്​ ബാധകമാവുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
Read Also: താനായിരുന്നു അധികാരത്തിലെങ്കില്‍ ബലം പ്രയോഗിച്ച് പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയേനെ: ഗവർണർ ആരിഫ് ഖാൻ
പുതിയ നിയമത്തിലൂടെ ആരുടെയും പൗരത്വം നഷ്ടപ്പെടില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷായും നേരത്തെ വ്യക്തമാക്കിയിരുന്നു. ആരുടെയും പൗരത്വം ഇല്ലാതാക്കാനല്ല നിയമം. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കു വന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിനുളളതാണെന്ന് ഷിംലയിലെ പരിപാടിയിൽ സംസാരിക്കവേ ഷാ പറഞ്ഞു.
സിഎഎയ്ക്കും എൻആർസിയ്ക്കുമെതിരായ പ്രതിഷേധങ്ങളിലായി ഇതുവരെ 26 പേരാണ് മരിച്ചത്. ഇതിൽ കൂടുതൽ ഉത്തർപ്രദേശിലാണ്. 19 പേരാണ് ഇവിടെ മരിച്ചത്. അതേസമയം, ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) നടപ്പാക്കില്ലെന്ന് ബിജെപി സഖ്യകക്ഷിയായ ജെഡി (യു) ഭരിക്കുന്ന ബിഹാർ അടക്കമുളള സംസ്ഥാനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.