സിയോൾ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സിയോൾ പീസ് പ്രൈസ്. 2018 ലെ അവാർഡിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അർഹനായത്. അന്താരാഷ്ട്ര നയതന്ത്ര സഹകരണം, ആഗോള സാമ്പത്തിക വളർച്ചയിൽ വഹിച്ച പങ്ക് എന്നിവ അടിസ്ഥാനമാക്കിയാണ് പുരസ്കാരം സമ്മാനിച്ചത്.

സിയോൾ പീസ് പ്രൈസ് ഫൗണ്ടേഷനാണ് നരേന്ദ്രമോദിക്ക് പുരസ്കാരം സമ്മാനിച്ചത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനനവും ജീവിതവും അടിസ്ഥാനമാക്കിയുളള ഹ്രസ്വചിത്രവും പ്രദർശിപ്പിച്ചു. സമൂഹത്തിലെ സാമ്പത്തിക അസമത്വം ഇല്ലാതാക്കുന്നതിൽ ‘മോദിനോമിക്സ്’ മികച്ച പങ്ക് വഹിച്ചെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി.

നരേന്ദ്രമോദിയുടെ നയതന്ത്ര പോളിസികൾ ഏഷ്യയ്ക്കകത്തും പുറത്തും ആഗോള സാമ്പത്തിക മുന്നേറ്റത്തിൽ സുപ്രധാന പങ്ക് വഹിച്ചെന്നും പുരസ്കാര സമിതി വിലയിരുത്തി. പുരസ്കാരം നേടുന്ന 14ാമത്തെ വ്യക്തിയാണ് നരേന്ദ്ര മോദി.

മുൻ യുഎൻ സെക്രട്ടറി ജനറൽ കോഫി അന്നൻ, ജർമൻ ചാൻസലർ ഏയ്ഞ്ചല മെർകൽ തുടങ്ങിയവരും മുൻപ് ഈ പുരസ്കാരം നേടിയിട്ടുണ്ട്. 1990 ൽ ആരംഭിച്ച സിയോൾ പീസ് പ്രൈസ്, സിയോളിൽ നടന്ന 24ാമത് ഒളിംപിക് ഗെയിംസിന്റെ ഓർമ്മയ്ക്കായാണ് ഇത് ആരംഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook