Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

Narendra Modi swearing-in ceremony: അതിഥികൾ മുതൽ അത്താഴം വരെ; മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിനെക്കുറിച്ച് അറിയേണ്ടതെല്ലാം

മേയ് 30 രാത്രി 7 മണിക്ക് ആരംഭിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് വേദിയാകുന്നത് രാഷ്ട്രപതി ഭവനാണ്

narendra modi,നരേന്ദ്രമോദി, bjp,ബിജെപി, 2019 lok sabha elections,ലോകസഭാ തിരഞ്ഞെടുപ്പ്, decision 2019

സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര ദമോദർദാസ് മോദി എന്ന നരേന്ദ്ര മോദി നാളെ സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യയുടെ 14-ാം പ്രധാനമന്ത്രിയായി 2014ൽ അധികാരത്തിലെത്തിയ നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രി കസേരയിൽ ഇത് രണ്ടാം അവസരമാണ്. മോദിയുടെ രണ്ടാം വരവ് അരക്കെട്ടുറപ്പിക്കുന്ന ആധികാരിക വിജയമാണ് 17-ാം ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപിയും സഖ്യകക്ഷികളും സ്വന്തമാക്കിയത്.

Narendra Modi swearing-in ceremony: രാഷ്ട്രപതി ഭവൻ സത്യപ്രതിജ്ഞ ചടങ്ങിന് വേദിയാകും

മേയ് 30 രാത്രി 7 മണിക്ക് ആരംഭിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് വേദിയാകുന്നത് രാഷ്ട്രപതി ഭവനാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലികൊടുക്കുന്നതോടെ വീണ്ടും മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി തീരും. പ്രധാനമന്ത്രിക്കൊപ്പം തന്നെ മറ്റ് മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. പ്രമുഖരുടെ നീണ്ടനിരയാണ് നാളെ നടക്കുന്ന ചടങ്ങിൽ പ്രതീക്ഷിക്കുന്നത്.

Narendra Modi swearing-in ceremony: സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ലോകനേതാക്കൾ

വിവിധ രാഷ്ട്ര തലവന്മാരും സെലിബ്രറ്റികളും ചടങ്ങിനെ സാക്ഷ്യം വഹിക്കാൻ രാഷ്ട്രപതി ഭവനിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം BIMSTEC (ബേ ഓപ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി സെക്ടറൽ ടെക്നിക്ക. ആൻഡ് ഇക്കോണമിക് കോ-ഓപ്പറേഷൻ) രാഷ്ട്രങ്ങളെയെല്ലാം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ബംഗ്ലാദേശ്, മ്യാന്മർ, ശ്രീലങ്ക, തായ്‌ലാൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളാണ് കൂട്ടായ്മയുടെ ഭാഗമായിട്ടുള്ളത്. ഈ രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രതലവന്മാർ സത്യപ്രതിജ്ഞ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ പര്യടനത്തിലുള്ള ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ഇത്തവണയും മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ല.

Also Read: ലോക്‌സഭാ സമ്മേളനം ജൂണ്‍ ആറ് മുതല്‍ 15 വരെ

ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടെയ് ഷെറിങ്, തായ്‌ലൻഡ് പ്രധാനമന്ത്രി പ്രായൂത്ത് ചാൻ-ഒ-ഛ, ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ്മ ഒലി, മ്യാൻമർ പ്രധാനമന്ത്രി ഓങ് സാൻ സൂചി എന്നിവർ ചടങ്ങിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. മൗറിഷ്യസ് രാഷ്ട്രതലവനും കിർഗിസ്ഥാൻ രാഷ്ട്രതലവനും ചടങ്ങിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

2014ൽ നരേന്ദ്ര മോദിയുടെ ഒന്നാം സത്യപ്രതിജ്ഞ ചടങ്ങിൽ ക്ഷണം ലഭിച്ചത് SAARC (സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോ-ഓപ്പറേഷൻ) രാജ്യങ്ങളിലെ തലവന്മാർക്കായിരുന്നു.

Narendra Modi swearing-in ceremony: പാക് പ്രധാനമന്ത്രിക്ക് ക്ഷണമില്ല

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് ചടങ്ങിലേക്ക് ക്ഷണമുണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കിക്കൊണ്ടിരുന്നത്. എന്നാൽ അത് ഉണ്ടായില്ല. അടുത്തിടെ പുൽവാമയിലുണ്ടായ ഭീകരാക്രമണവും ബാലാകോട്ടിൽ ഇന്ത്യ നൽകിയ തിരിച്ചടിയുമാണ് ഇതിന് കാരണമെന്നാണ് ചില റിപ്പോർട്ടുകൾ. 2014ൽ മോദി സത്യപ്രതിജ്ഞ ചെയ്തപ്പോൾ അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് എത്തിയിരുന്നു.

മോദിയിൽ നിന്ന് അത്രയെ പ്രതീക്ഷിക്കുന്നുള്ളു എന്നായിരുന്നു പാക് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. ” തിരഞ്ഞെടുപ്പ് കാലത്തുടനീളം പാക്കിസ്ഥാനെതിരെയായിരുന്നു മോദിയുടെ പ്രചരണം. അടുത്ത കാലത്ത് ഒന്നും അതിൽ മാറ്റമുണ്ടാകുമെന്നും കരുതുന്നില്ല. അതുകകൊണ്ട് തന്നെ ക്ഷണം പ്രതീക്ഷിക്കുന്നത് ബുദ്ധിയല്ല” പാക് വിദേശകാര്യ മന്ത്രി മുഹമ്മദ് ഖുറേഷി പറഞ്ഞു.

Also Read: ‘വിളിക്കാത്തത് വിഷയമല്ല’; മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ പാക്കിസ്ഥാൻ

Narendra Modi swearing-in ceremony: ചടങ്ങിന് സാക്ഷിയാകാൻ മുഖ്യമന്ത്രിമാരും

വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, ജെഡിഎസ് നേതാവും കർണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി, ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ, തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, ആന്ധപ്രദേശിന്റെ നിയുക്ത മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി എന്നിവർക്ക് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഒപ്പം ബിജെപി മുഖ്യമന്ത്രിമാരും പങ്കെടുക്കുമെന്നാണ് കരുതുന്നത്.

narendra modi, narendra modi swearing ceremony, modi oath taking guest list, food menu, നരേന്ദ്ര മോദി, സത്യപ്രതിജ്ഞ ചടങ്ങ്, modi, pm modi, modi swearing in ceremony, pm modi swearing in, narendra modi swearing in ceremony, modi oath taking ceremony, modi oath ceremony, narendra modi oath ceremony, rashtrapati bhavan, rashtrapati bhavan modi swearing ceremony, indian express, indian express news, IE malayalam

Narendra Modi swearing-in ceremony: ചടങ്ങിൽ പങ്കെടുക്കില്ലെന്ന് മമത

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പിൻമാറി. പശ്ചിമബംഗാളിൽ രാഷ്ട്രീയസംഘർഷങ്ങളിൽ കൊല്ലപ്പെട്ട 54 ബിജെപി പ്രവർത്തകരുടെ കുടുംബങ്ങളെക്കൂടി മോദിയുടെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ് മമതയുടെ പിൻമാറ്റം. പിൻമാറിയതിന് പിന്നാലെ മമത മോദിക്ക് ഒരു കത്തും നൽകി.

Narendra Modi swearing-in ceremony: താരസമ്പന്നമാക്കാൻ സിനിമ താരങ്ങളും

സിനിമ താരങ്ങളിൽ തെന്നിന്ത്യൻ സൂപ്പർസ്റ്റാറുകളായ രജനികാന്തും കമൽ ഹസനും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം ബോളിവുഡിൽ നിന്നും ചില താരങ്ങളെ ചടങ്ങിലേക്ക് പ്രതീക്ഷിക്കുന്നുണ്ട്.

Also Read: നെഹ്റുവിനെ പോലെ വ്യക്തി പ്രഭാവമുളള നേതാവാണ് നരേന്ദ്ര മോദി: രജനീകാന്ത്

Narendra Modi swearing-in ceremony: സോണിയ ഗാന്ധിയും

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി രണ്ടാം വട്ടം സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുക്കും.

narendra modi, narendra modi swearing ceremony, modi oath taking guest list, food menu, നരേന്ദ്ര മോദി, സത്യപ്രതിജ്ഞ ചടങ്ങ്, modi, pm modi, modi swearing in ceremony, pm modi swearing in, narendra modi swearing in ceremony, modi oath taking ceremony, modi oath ceremony, narendra modi oath ceremony, rashtrapati bhavan, rashtrapati bhavan modi swearing ceremony, indian express, indian express news, IE malayalam

Narendra Modi swearing-in ceremony: പ്രത്യേക വിരുന്ന്

ഏഴ് മണിക്ക് ആരംഭിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്ന ഏകദേശം 6000 ആളുകൾക്ക് വിരുന്നും ഒരുക്കുന്നുണ്ട്. പ്രസിഡന്റ്സ് കിച്ചൻ അതിന്റെ ചുമതല ഏറ്റെടുത്ത് കഴിഞ്ഞു. ഏകദേശം 48 മണിക്കൂർ എടുത്ത് പാകം ചെയ്യുന്ന ദാൽ റെയ്സിന അഥവ മാ കി ദാലാണ് മെനുവിലെ പ്രധാന വിഭവം. മേയ് 28 മുതൽ രാഷ്ട്രപതി ഭവനിലെ അടുക്കള ചടങ്ങിനായുള്ള ഒരുക്കത്തിലാണ്.

ഷെഫ് മചിന്ദ്ര കസ്തൂരെയാണ് രാഷ്ട്രപതി ഭവനിൽ ഒരുങ്ങുന്ന വിശിഷ്ഠ വിഭവങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. റെയ്സിന ദാലൊരുക്കുന്നതും മചിന്ദ്ര തന്നെ. 2010ൽ അദ്ദേഹം ആദ്യമായി അവതരിച്ച വിഭവം പല പ്രമുഖ രാഷ്ട്ര തലവന്മാരുടെയും പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്. കഴിഞ്ഞ എട്ട് വർഷക്കാലമായി രാഷ്ട്രപതി ഭവനിൽ ഭക്ഷണമൊരുക്കുന്നത് മചിന്ദ്രയുടെ നേതൃത്വത്തിലാണ്. മുൻ രാഷ്ട്രപതിമാരായ പ്രണാബ് മുഖർജി, പ്രതിഭാ പാട്ടേൽ എന്നിവർക്കും മചിന്ദ്രയുടെ കൈപുണ്യം അറിഞ്ഞവരാണ്.

Narendra Modi swearing-in ceremony: 2014ൽ മോദിയുടെ സത്യപ്രതിജ്ഞ

നരേന്ദ്ര മോദി 2014ൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ സാർക്ക് രാജ്യങ്ങളിലെ തലവന്മാർക്കാണ് ക്ഷണം ലഭിച്ചത്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, ശ്രീലങ്കൻ പ്രസിഡന്റ് മഹീന്ദ രജപക്സെ എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. 2000 ആളുകളാണ് അന്ന് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തത്.

ആകെയുള്ള 543 സീറ്റുകളിലേക്ക് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ആധിപത്യത്തോടെയാണ് എന്‍ഡിഎ അധികാരം നിലനിര്‍ത്തിയത്. 350 സീറ്റുകള്‍ വിജയിച്ച എന്‍ഡിഎ മുന്നണിയില്‍ 303 സീറ്റുകളുമായി ബിജെപി ശക്തി തെളിയിച്ചു. കഴിഞ്ഞ ലോക്‌സഭയില്‍ 282 സീറ്റുകളായിരുന്നു ബിജെപിക്കുണ്ടായിരുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Narendra modi pm swearing in ceremony guests rashtrapati bhavan food menu modi swearing in timing

Next Story
‘പൊലീസില്‍ പരാതി നല്‍കിയാല്‍ കൊന്നുകളയും’; ക്രൂരമായി മര്‍ദിച്ച ശേഷം പശു സംരക്ഷകര്‍ പറഞ്ഞു
The moderation of comments is automated and not cleared manually by malayalam.indianexpress.com