അ​ഹ​മ്മ​ദാ​ബാ​ദ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യ​ഥാ​ർ​ഥ ഹി​ന്ദു​വ​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ്. യ​ഥാ​ർ​ഥ ഹി​ന്ദു എ​ല്ലാ ഇ​ന്ത്യ​ക്കാ​രെ​യും സ​ഹോ​ദ​രി സ​​ഹോദ​ര​ൻ​മാ​രാ​യി ക​രു​തു​ന്ന​വ​രാ​ണ്. മ​റ്റു​ള്ള​വ​രു​ടെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന​തൊ​ന്നും അ​വ​ർ ചെ​യ്യി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് ക​പി​ൽ സി​ബ​ൽ പ​റ​ഞ്ഞു.

എ​വി​ടെ​യെ​ങ്കി​ലും അ​ക്ര​മം ഉ​ണ്ടാ​യാ​ൽ ഉ​ട​ൻ​ത​ന്നെ ഇ​വ​ർ പ്ര​തി​ക​രി​ക്കും. എ​ല്ലാ കാ​ര്യ​ങ്ങ​ളും രാ​ഷ്ട്രീ​യ വ​ത്ക​രി​ക്കി​ല്ല. ക​ർ‌​ഷ​ക​രു​ടെ സ​മീ​പ​ത്തേ​ക്കു​പോ​കും. അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ക​യും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘‘രാഹുൽ അഹിന്ദുവെന്ന്​ പറയുന്ന പ്രധാനമന്ത്രി എത്രതവണ ക്ഷേദർശനം നടത്തിയിട്ടുണ്ട്​? അദ്ദേഹം ഹിന്ദുമതം ഉപേക്ഷിച്ച്​ ഹിന്ദുത്വം സ്വീകരിച്ചയാളാണ്​. ഹിന്ദുത്വത്തിന്​ ഹിന്ദുമതവുമായി ഒരു ബന്ധവുമില്ല. അതിനാൽ അദ്ദേഹമൊരു യഥാർഥ ഹിന്ദുവ​ല്ല’’ സിബൽ തുറന്നടിച്ചു. ഇന്ത്യയിലെ ഓരോ വ്യക്തിയെയും സഹോദ​രനോ സഹോദരിയോ മാതാവോ ആയി പരിഗണിക്കുന്നയാളാണ്​​ യഥാർഥ ഹിന്ദുവെന്നും സിബൽ കൂട്ടിച്ചേർത്തു.

കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഗു​ജ​റാ​ത്തിലെ സോ​മ​നാ​ഥ്​ ക്ഷേ​ത്ര​ദ​ർ​ശ​നം നടത്തിയത്​ വി​വാ​ദമായിരുന്നു. ക്ഷേത്രത്തിലെ സ​ന്ദ​ർ​ശ​ക ര​ജി​സ്​​റ്റ​റി​ൽ രാ​ഹു​ൽ ഗാ​ന്ധി ‘അ​ഹി​ന്ദു’​വെ​ന്ന്​ രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നാണ്​ ബി.​ജെ.​പിയുടെ ആരോപണം. എന്നാൽ ഇത്​ ​ ​ കോ​ൺ​ഗ്ര​സ് ശ​ക്​​ത​മാ​യി നി​ഷേ​ധി​ച്ചിരുന്നു. രാ​ഹു​ൽ അ​ഹി​ന്ദു എ​ന്ന്​ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി കാ​ണി​ക്കു​ന്ന ​ഒ​രു ക​ട​ലാ​സു​മാ​യാ​ണ്​ ബി.​ജെ.​പി ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. എ​ന്നാ​ൽ, ഇ​ത്​ വ്യാ​ജ രേ​ഖ​യാ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ്​ വി​ശ​ദീ​കരണം നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ