ഇന്ത്യയില്‍ ഓക്സിജന്‍ ഉത്പാദനം പത്തിരട്ടി വര്‍ദ്ധിപ്പിച്ചു: പ്രധാനമന്ത്രി

ടൗട്ടെ, യാസ് എന്നീ രണ്ട് ചുഴലിക്കാറ്റുകളെ നേരിട്ട സംസ്ഥാനങ്ങളിലെ ജനങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു

Narendra Modi, Covid India

കോവിഡ് മഹാമാരിയുടെ സമയത്ത് ഇന്ത്യയിലെ മെഡിക്കൽ ഓക്സിജൻ ഉത്പാദനം പത്തിരട്ടിയായി വർധിപ്പിച്ചെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. 77മത് മൻ കി ബാത്ത് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സാധാരണ സമയത്ത് ഇന്ത്യ 900 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജനാണ് ഒരു ദിവസം ഉത്പാദിപ്പിച്ചു കൊണ്ടിരുന്നത്. ഇന്ന് കോവിഡ് രോഗികളെ ചികിൽസിക്കുന്നതിനായി അത് 9,500 മെട്രിക് ടൺ ആയി ഉയർത്തി.” പ്രധാനമന്ത്രി പറഞ്ഞു. പ്രതിദിനം ഇന്ത്യയിൽ 2 ലക്ഷത്തോളം പുതിയ കേസുകൾ ഉണ്ടാവുകയും 3000 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്യുമ്പോഴാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന.

കോവിഡിന്റെ രണ്ടാം തരംഗത്തിൽ അപാരമായ നിശ്ചയദാര്‍ഢ്യത്തോടെ പോരാടുന്ന ജനതയെ പ്രധാനമന്ത്രി അനുമോദിച്ചു. നൂറ്റാണ്ടിലെ മോശമായ പകർച്ചവ്യാധി എന്നാണ് പ്രധാനമന്ത്രി കോവിഡിനെ വിവരിച്ചത്. “ഇതിനെ നേരിടാനുള്ള ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യം വലുതാണ്. രാജ്യത്തിന്റെ കൂട്ടായ കരുത്തും, സേവന മനോഭാവവും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ നമ്മളെ സഹായിച്ചിട്ടുണ്ട്” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഇന്ത്യ-യുകെ വകഭേദങ്ങളുടെ സംയുക്ത വൈറസ് കണ്ടെത്തി; അതിവേഗം പടരുമെന്ന് വിദഗ്ധര്‍

ടൗട്ടെ, യാസ് എന്നീ രണ്ട് ചുഴലിക്കാറ്റുകളെ നേരിട്ട സംസ്ഥാനങ്ങളിലെ ജനങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു. ഒറ്റ മാസത്തിൽ ഇന്ത്യയെ ബാധിച്ച രണ്ടു ചുഴലിക്കാറ്റുകളിൽ അവർ ധൈര്യവും, ക്ഷമയും, അച്ചടക്കവും കാണിച്ചു എന്ന് പ്രധാനമന്ത്രി പറഞ്ഞു.”എല്ലാ പൗരന്മാരെയും ഞാൻ ബഹുമാനത്തോടെയും പൂർണ്ണഹൃദയത്തോടെയും ബഹുമാനിക്കുന്നു” അദ്ദേഹം മൻ കി ബാത്തിൽ പറഞ്ഞു.

രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും. എല്ലാവരെയും സല്യൂട്ട് ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും മോദി പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Narendra modi mann ki baat coronavirus bjp

Next Story
ഹോട്ടലുകളില്‍ വാക്സിന്‍ വിതരണം; കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രംCovid Vaccine, Covid 19
The moderation of comments is automated and not cleared manually by malayalam.indianexpress.com