എല്ലാ കാര്യങ്ങളിലും നിർഭയരായിരിക്കണം: നരേന്ദ്ര മോദി

മന്‍ കി ബാത്ത് 55-ാം എഡിഷനാണ് ഇന്ന് നടന്നത്

ന്യൂഡല്‍ഹി: ജീവിതത്തില്‍ എല്ലാ കാര്യങ്ങളിലും ഭയമില്ലാത്തവരായി ഇരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം വളരെ പ്രധാനപ്പെട്ടതാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ചന്ദ്രയാൻ ദൗത്യം ലക്ഷ്യത്തിലെത്തിയതാണ് ഈ മാസത്തെ പ്രധാനപ്പെട്ടതാക്കുന്നത്. നമ്മുടെ ശാസ്ത്രജ്ഞന്‍മാര്‍ വിജയിച്ചിരുന്നു. അവര്‍ വിശ്വാസം കാത്തുസൂക്ഷിച്ചിരിക്കുന്നു. നാം എല്ലാ കാര്യങ്ങളിലും നിര്‍ഭയരായിരിക്കണം. സാങ്കേതിക തകരാര്‍ പരിഹരിക്കപ്പെട്ട് ചന്ദ്രയാന്‍-2 വിക്ഷേപണം വിജയത്തിലെത്തിച്ച ശാസ്ത്രജ്ഞന്‍മാരുടെ പ്രയത്‌നം ചൂണ്ടിക്കാട്ടി നരേന്ദ്ര മോദി പറഞ്ഞു. ചന്ദ്രയാന്‍-2 രാജ്യത്തെ യുവാക്കളെ വലിയ രീതിയില്‍ സ്വാധീനിക്കുമെന്ന കാര്യത്തില്‍ തനിക്ക് വിശ്വാസമുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു.

Read Also: ഈ ചിത്രങ്ങള്‍ പകര്‍ത്തിയത് ചന്ദ്രയാന്‍-2 ആണോ?; ഉത്തരം ഇതാ

മേഘാലയ, ഹരിയാന സര്‍ക്കാരുകളെ നരേന്ദ്ര മോദി പുകഴ്ത്തി. ജലസംരക്ഷണം പ്രായോഗികമാക്കിയതും വളരെ ശ്രദ്ധയോടെ ഓരോ ആവശ്യങ്ങള്‍ക്കായി വെള്ളം ഉപയോഗിക്കുന്നതും പ്രശംസനീയമാണെന്ന് മോദി പറഞ്ഞു. ഒരുപാട് പുസ്‌തകങ്ങളൊന്നും വായിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് മോദി പറഞ്ഞു. എന്നാല്‍, എല്ലാവരും പുസ്തകങ്ങള്‍ വായിക്കാന്‍ ആരംഭിക്കണമെന്ന് നരേന്ദ്ര മോദി പറഞ്ഞു.

ശുചിത്വത്തെ കുറിച്ച് മോദി സംസാരിച്ചു. ശുചിത്വം മാത്രമല്ല സൗന്ദര്യത്തെ കുറിച്ചും നാം ബോധവാന്‍മാരായിരിക്കണം. പൂര്‍ണ തോതില്‍ ശുചിത്വം കൈവരിക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. ഇനിയും നാം പരിശ്രമിക്കണം. 130 കോടി ജനങ്ങളും ഒന്നിച്ചു നിന്ന് പ്രവര്‍ത്തിച്ചാലേ അത് സാധ്യമാകൂ എന്നും മന്‍ കി ബാത്തില്‍ നരേന്ദ്ര മോദി പറഞ്ഞു.

വെള്ളപ്പൊക്കത്തില്‍ കഷ്ടത അനുഭവിക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മന്‍ കി ബാത്ത് 55-ാം എഡിഷനാണ് ഇന്ന് നടന്നത്. ഇതിലൂടെ 40 മണിക്കൂറോളം പ്രധാനമന്ത്രി രാജ്യത്തോട് സംവദിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Narendra modi mann ki baat 55th edition india bjp

Next Story
‘അവർ അയോഗ്യർ’; കർണാടകയിലെ വിമത എംഎൽഎമാർക്കെതിരെ സ്‌പീക്കറുടെ നടപടിKarnataka Crisis, കർണാടക പ്രതിസന്ധി, BS Yediyurappa, karnataka MLA, കർണാടക എംഎൽഎ, ബി എസ് യെഡിയൂരപ്പ, BJP, ബിജെപി, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com