Latest News

മോദിയെ പ്രചോദിപ്പിച്ച സവർക്കറുടെ പുസ്​തകം, ന്യൂനപക്ഷ വിദ്വേഷത്തിന്റെ അക്ഷരക്കൂട്ടെന്ന് വിമർശനം

പ്രധാനമന്ത്രിയെ പ്രചോദിപ്പിച്ച പുസ്കകത്തിന്റെ ഉളളടക്കത്തിൽ ഘർവാപസി അടക്കമുളള നിലവിലത്തെ സംഘപരിവാർ അജണ്ടകളുടെ വേരുകൾ കാണാം

Narendra modi, PM Narendra modi, Prime Minister Narendra Modi ,triple talaq, Justice to Muslim women
Aligarh: Prime Minister Narendra Modi addresses an election rally in Aligarh on Sunday. The rally drew huge crowd with BJP workers pouring in from all sides. PTI Photo (PTI2_5_2017_000107A)

ആൻഡമാൻ നിക്കോബാറിലെ സെല്ലുലാർ ജയിൽ സന്ദർശിക്കാൻ തനിക്ക്​ പ്രചോദനം നൽകിയതെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പറഞ്ഞ വി.ഡി. സവർക്കറുടെ പുസ്​തകം ന്യൂനപക്ഷ വിരുദ്ധതയും വിദ്വേഷ പരാമർശങ്ങൾ നിറഞ്ഞതുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു​. ഹിന്ദുമഹാസഭാ നേതാവും ഹിന്ദുത്വത്തി​ന്റെ ആദ്യകാല സൈദ്ധാന്തികരിലൊരാളുമായ സവർക്കറുടെ സെല്ലുലാർ ജയിലിലെ അനുഭവങ്ങൾ സംബന്ധിച്ച ആത്​കഥാപരമായ പുസ്​തകമായ ‘മാസി ജൻമഠേ​’​ എന്ന പുസ്തകമാണ് ആൻഡമാൻ ജയിൽ സന്ദർശനത്തിന് തന്നെ പ്ര​ചോദിപ്പിച്ചതായി മോദി പറഞ്ഞത്​. ‘മാസി ജൻമഠേ’ എന്ന പുസ്തകം ‘ദ് സ്റ്റോറി ഓഫ് മൈ ട്രാൻസ്പോർട്ടേഷൻ ഫോർ ലൈഫ്’ (എ​ ബയോഗ്രഫി ഓഫ് ബ്ലാക്ക് ഡെയ്‌സ് ഇൻ ആൻഡമാൻസ്) ‘എന്ന പേരിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച പരിഭാഷ.  386 പേജുളള ഈ പുസ്തകത്തിൽ നിറഞ്ഞുനിൽക്കുന്നത് ഇന്നും സംഘപരിവാർ ഉയർത്തിപ്പിടിക്കുന്ന അന്യമത അസഹിഷ്ണുതയുടെ രാഷ്ട്രീയമാണെന്ന് വിമർശകർ പറയുന്നു.

പുനർ മതപരിവർത്തനത്തി​ന്റെ പേരിൽ ആൻഡമാൻ ജയിലുണ്ടായ വർഗീയ സംഘർഷവും തടവുകാർ ചേരിതിരിഞ്ഞതും ബ്രിട്ടീഷുകാരോട് ജയിൽ മോചനത്തിനായി കത്ത് നൽകിയതും എല്ലാം ഇതിൽ പറയുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രചോദിപ്പിച്ച ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോൾ ഇന്ന് ബി ജെ പി ഭരിക്കുന്ന കേന്ദ്രസർക്കാരിന്റെ ഹിന്ദുത്വ, മുതലാളിത്ത നയങ്ങളുടെയും അന്യഅഭിപ്രായ വിദ്വേഷത്തിന്റെയും അച്ചുതണ്ട് ഇതിൽ കാണാം. ബി ജെ പി അധികാരത്തിലെത്തിയതോടെ ആരംഭിച്ച ഘർവാപസി ഉൾപ്പടെയുളള പ്രച്ഛണ്ഡമായ ഹിന്ദുത്വവത്ക്കരണ പദ്ധതികളുടെ വേരുകൾ ഈ പുസ്തകത്തിലും പടർന്നുകിടക്കുന്നു. ന്യൂനപക്ഷങ്ങൾക്കു നേരെയുളള​ കടന്നാക്രമണത്തിൽ സവർക്കർ ഈ പുസ്തകത്തിൽ സ്വീകരിച്ചിരിക്കുന്ന നിലപാടിന്റെ തുടർച്ചയും ആവർത്തനവുമാണ് ഇന്ന് ബി ജെ പിയും സംഘപരിവാരവും അധികാരത്തിന്റെ പിൻബലത്തിൽ അതിവ്യാപകമായും ശക്തമായും നിറവേറ്റുന്നതെന്ന് മനസ്സിലാകും.

കടുത്ത മുസ്​ലീം ന്യൂനപക്ഷ വിരുദ്ധ രാഷ്​ട്രീയമാണ്​ ഈ പുസ്തകത്തിന്റെ ഉളളടക്കം​. ആൻഡമാൻ സെല്ലുലാർ ജയിലിൽ കിടക്കവേ മോചനത്തിനായി​ ബ്രിട്ടീഷ്​ സാമ്രാജ്യത്തിന് കത്ത് നൽകിയതും പുസ്​തകത്തിൽ സവർക്കർ പറയുന്നുണ്ട്​. ഇതിന്റെ പൂർണ രൂപം ഇക്കോ ഫ്രം ദ് ആൻഡമാൻസ് എന്ന പുസ്തകത്തിലുണ്ടെന്നും അദ്ദേഹമെഴുതുന്നു. പുനർ മതപരിവർത്തനത്തി​ന്റെ പേരിൽ ആൻഡമാൻ ജയിലുണ്ടായ വർഗീയ സംഘർഷവും തടവുകാർ മതപരമായി ചേരിതിരിഞ്ഞതും ഇതിലെഴുതിയിട്ടുണ്ട്.

Read More : ബിജെപിയില്‍ ചേരുന്ന കുറ്റവാളികൾ മര്യാദാപുരുഷോത്തമന്‍മാര്‍ ആവുന്നുവെന്ന് കേന്ദ്രമന്ത്രി

മുസ്​ലീംകൾ മറ്റ് അഭിപ്രായങ്ങളോട് അസഹിഷ്ണുത ഉളളവരാണെന്നും മതഭ്രാന്തരുമായ വംശമാണെന്ന്​ സവർക്കർ പുസ്​തകത്തിൽ ആരോപിക്കുന്നു. ജയിലിൽ മുസ്​ലീം, ഹിന്ദു തടവുകാർ തമ്മിൽ സംഘർഷം സൃഷ്​ടിക്കുകയും മറ്റ്​ രാഷ്​ട്രീയ തടവുകാരുടെ എതിർപ്പ്​ വകവെക്കാതെ മതപരമായി തടവുകാരെ സംഘടിപ്പിക്കുകയും പുനർ മതപരിവർത്തന പരിപാടികൾ സംഘടിപ്പിച്ചതും അടക്കമുള്ള അനുഭവങ്ങൾ​ സവർക്കർ വിവരിക്കുന്നു.

മുസ്​ലീം തടവുകാർക്ക്​ ജയിലിൽ ആനുകൂല്യം ബ്രട്ടീഷുകാർ നൽകുന്നുവെന്ന ആരോപണത്തോടെയാണ്​ പുസ്​തകത്തിൽ മുസ്​ലീം വിരുദ്ധത ആരംഭിക്കുന്നത്​. ‘ജയിലിൽ എത്തുന്ന ചില ഹിന്ദു തടവുകാരെ മുസ്​ലീംകളായി മതപരിവർത്തനം ചെയ്യിക്കുന്നു. പ്രായപൂർത്തിയായവർ പലരും സ്വന്തം ഇഷ്​ട പ്രകാരം മതംമാറുന്നു. പക്ഷേ ചെറുപ്പക്കാരായ തടവുകാരെ ബല പ്രയോഗത്തില​ൂടെ മാറ്റുന്നു. ഓരോ മുസ്​ലീമും കുട്ടിക്കാലം മുതൽ തന്നെ അവിശ്വാസികളെ ത​ന്റെ വിശ്വാസത്തിൻറ ഭാഗമാക്കുന്നത്​ പുണ്യ പ്രവർത്തിയായി കാണുന്നു​. അങ്ങിനെ ചെയ്യുമ്പോൾ എല്ലാ പാപങ്ങളും പൊറുത്തു നൽകുന്നുവെന്നാണ്​ അവരോട്​ പറയുന്നത്​. മുസ്​ലീം കൊള്ളകൂട്ടത്തിന്​ ഹിന്ദു ഗ്രാമം കൊള്ളയടിക്കുന്നത്​ ഒരു പാപമായി തോന്നുന്നില്ല. ഇത്തരകാർക്ക്​ മാപ്പു കൊടുക്കുന്ന മൗലവിമാരെ തനിക്കറിയാം.’ അദ്ദേഹം പുസ്തകത്തിലെഴുതുന്നു.

narendra modi, savarkar,
സവർക്കറുടെ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ കവർ

ജയിലിലുള്ള രാഷ്​ട്രീയ തടവുകാർ പോലും മതംമാറ്റത്തിന്​ എതിരായി നിലപാട്​ സ്വീകരിക്കുന്നി​ല്ലെന്ന്​ വിമർശിക്കുന്നു അദ്ദേഹം.

‘ഹിന്ദു കള്ളൻ ഹിന്ദു സംസ്കാരിത്തിന് ​ ചെറിയ ദോഷമേ മുസ്​ലീം കള്ളനെ അപേക്ഷിച്ച്​ വരുത്തുന്നുള്ളൂ. ഹിന്ദു കള്ളൻ മോഷ്​ടിക്കുക മാത്രമേ ചെയ്യൂ. എന്നാൽ മറ്റേയാൾ അമ്പലങ്ങൾ കൊള്ളയടിക്കുകയും വിഗ്രഹം തകർക്കുകയും ചെയ്യും. ത​ന്റെ ആത്​മാവിനെ സ്വർഗ്ഗത്തിൽ എത്തിക്കാൻ അയാൾ രക്​തം വരെ ചീന്തും. ഇത്​ തടയാൻ മുസ്​ലീംകളായി ഒരു ഹിന്ദുപോലും മതപരിവർത്തനം ചെയ്യപ്പെടുന്നത്​ തടയുന്ന ശുദ്ധിപ്രസ്ഥാനം ആരംഭിക്കണം. ജയിലിൽ എത്തുന്ന ഹിന്ദു തടവുകാരെ മർദ്ദിച്ചും പ്രീണിപ്പിച്ചും മുസ്​ലീങ്ങളാക്കും. അവർ പുകയിലയും മധുരവും നൽകി വശത്താക്കും. ഒടുവിൽ മുസ്​ലീംകളുടെ ആഹാരം കഴിക്കുന്ന തലത്തിൽ എത്തിച്ച്​ ഹിന്ദുക്കളിൽ നിന്ന്​ അകറ്റും. തുടർന്ന്​ പേര്​ മാറ്റി മുസ്​ലമായി പ്രഖ്യാപിക്കും. ഇത്​ തടയാനുള്ള ശ്രമങ്ങൾക്ക്​ ഹിന്ദു തടവുകാർ തന്നെ എതിർ നിൽക്കുമെന്ന്​ ഈ പുസ്തകത്തിൽ പറയുന്നു​.

പുനർ​ മതപരിവർത്തനം നടത്താത്ത്​ കാരണം ഹിന്ദുക്കൾക്ക്​ വലിയ നഷ്​ടമാണ്​ സംഭവിച്ചതെന്ന്​ മലബാർ കലാപത്തിന്​ ശേഷം മനസിലായെന്നും അദ്ദേഹം വിശദീകരിക്കുന്നു. തുളസിയില തിന്നാൻ കൊടുത്ത്​​ മുസ്​ലീമിനെയോ ക്രിസ്​ത്യാനിയെയോ ഹിന്ദുവാക്കി മാറ്റണം. കള്ളൻമാരായാലും കൊള്ളക്കാരായാലും തെറ്റ്​ തിരുത്താൻ തയ്യാറായില്ലെങ്കിലും ഹിന്ദു മതത്തിൽ നിന്ന്​ ഒറ്റപ്പെടുത്തരുത്​. ഇത്തരക്കാരിൽ നിന്ന്​ ഒരു വാൽമീകി ഉണ്ടാകില്ലെന്ന്​ ഉറപ്പിക്കാനാകുമോ? എന്ന ചോദ്യവും സർവർക്കർ ഈ പുസ്തകത്തിലൂടെ ഉന്നയിക്കുന്നുണ്ട്.

ആദ്യ എഡിഷൻ 1927 ൽ ബ്രിട്ടീഷ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ചു. എന്നാൽ ഇതിന്റെ രണ്ടാം പതിപ്പ്​ ഇറക്കുന്നത്​ അന്നത്തെ ബോംബേ സർക്കാർ നിരോധിച്ചിരുന്നുവെന്ന് ഇംഗ്ലീഷ് പുസ്തകത്തിന്റെ തുടക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് 1947 ലാണ്​ പിന്നീട്​ പുസ്​തക നിരോധനം നീക്കിയത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Narendra modi majhi janmathep baat savarkars book majhi xenophobia

Next Story
ജമ്മുകാശ്മീരിൽ ശക്തമായ ഭൂകമ്പംbreaking news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X