‘നിങ്ങൾ ഇത് കണ്ടോ?’; കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറുന്ന ദൃശ്യങ്ങൾ കാണിച്ചു മോദിയോട് പ്രിയങ്ക

കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കാത്തത് എന്തുകൊണ്ടാണെന്നും പ്രിയങ്ക ചോദിച്ചു

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഖ്നൗ സന്ദർശനത്തിന് മുന്നോടിയായി, ലഖിംപുർ ഖേരിയിലെ കർഷക മാർച്ചിലേക്ക് എസ്‌യുവി ഇടിച്ചുകയറുന്ന വൈറൽ വീഡിയോ ട്വീറ്റ് ചെയ്ത് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര.

പ്രധാനമന്ത്രിയോട് നിറയെ ചോദ്യങ്ങളുമായാണ് പ്രിയങ്കയുടെ ട്വീറ്റ്, “നിങ്ങൾ ഈ വീഡിയോ കണ്ടോ? (ലഖിംപൂർ ഖേരിയിൽ നിന്നുള്ള ദൃശ്യങ്ങളെന്ന് അവകാശപ്പെടുന്ന വീഡിയോയുള്ള മൊബൈൽ ഫോൺ കയ്യിൽ വെച്ചുകൊണ്ട്) എന്തുകൊണ്ടാണ് ഇയാളെ അറസ്റ്റ് ചെയ്യാത്തത്? ലഖിംപൂർ ഖേരി സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഞങ്ങളെപ്പോലുള്ള നേതാക്കളെ എഫ്‌ഐആർ ഇല്ലാതെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, എന്തുകൊണ്ടാണ് ഈ മനുഷ്യൻ ഇപ്പോഴും സ്വതന്ത്രനായിരിക്കുന്നത് എന്നാണ് എനിക്ക് അറിയേണ്ടത്?” പ്രിയങ്ക ചോദിച്ചു.

കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കാത്തത് എന്തുകൊണ്ടാണെന്നും പ്രിയങ്ക ചോദിച്ചു. ലഖിംപുർ ഖേരിയിൽ കർഷകർക്കിടയിലേക്ക് ഞായറാഴ്ച പാഞ്ഞുകേറിയ വാഹനം അജയ് മിശ്രയുടെ മകൻ ആശിഷിന്റെ വാഹനവ്യൂഹത്തിന്റെ ഭാഗമാണെനാണ് കർഷകർ പറയുന്നത്.

“ഇന്ന് മോദിജി ആസാദി കാ മഹോത്സവത്തിന് വേദിയിൽ ഇരിക്കുമ്പോൾ, നമ്മുക്ക് സ്വാതന്ത്ര്യം ലഭിച്ചത് കർഷകർ മൂലമാണെന്ന് ഓർക്കുക. ഇന്നും അവരുടെ മക്കൾ നമ്മുടെ അതിർത്തികൾ സംരക്ഷിക്കുന്നു. ഞങ്ങളുടെ കർഷകർ മാസങ്ങളായി വിഷമത്തിലാണ്, അവർ ശബ്ദം ഉയർത്തുന്നു, പക്ഷേ നിങ്ങൾ അവരെ അവഗണിക്കുകയാണ്,” പ്രിയങ്ക പറഞ്ഞു. പ്രധാനമന്ത്രിയോട് സ്ഥലം സന്ദർശിക്കാനും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു.

കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് വീഡിയോ പ്രചരിച്ചത്. കാൽനടയായി നടന്ന് പോകുന്ന കർഷകർക്കിടയിലേക്ക് പിന്നിൽ നിന്നെത്തിയ വാഹനം ഇടിച്ചു കയറുന്നതാണ് ദൃശ്യങ്ങളിൽ. വാഹനമിടിച്ചു കർഷകർ തെറിച്ചു വീഴുന്നതും ചിലർ പ്രാണരക്ഷാർത്ഥം ഓടിമാറുന്നതും പിന്നാലെ മറ്റൊരു വാഹനവും നിർത്താതെ കടന്നു പോകുന്നതും വീഡിയോയിൽ കാണാം.

Also Read: ലഖിംപുർ സംഘർഷം: കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്

ഞായറാഴ്ച, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടേത് ഉള്‍പ്പെടെ മൂന്ന് എസ്‌യുവികൾ അടങ്ങിയ വാഹനവ്യൂഹം പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാലു കര്‍ഷകര്‍ അപകടത്തിലും മറ്റു നാല് പേർ അതേത്തുടർന്നുണ്ടായ സംഘർഷത്തിലും കൊല്ലപ്പെട്ടിരുന്നു. മന്ത്രിയുടെ മകൻ ആശിഷ് മിശ്രയാണ് ഒരു വാഹനം ഓടിച്ചതെന്നാണ് വിവരം. സംഭവത്തിൽ അജയ് മിശ്രയുടെ മകന്‍ ആശിഷിനെതിരെയും മറ്റു 13 പേർക്കെതിരെയും തികോണിയ പൊലീസ് സ്റ്റേഷനില്‍ കൊലപാതകം, കലാപം തുടങ്ങി വിവിധ കുറ്റങ്ങള്‍ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Narendra modi lucknow visit priyanka gandhi lakhimpur video

Next Story
രാജ്യത്ത് 18,346 പേർക്ക് കൂടി കോവിഡ്; 209 ദിവസത്തിനിടയിൽ ഏറ്റവും കുറവ്
The moderation of comments is automated and not cleared manually by malayalam.indianexpress.com