ന്യൂഡല്‍ഹി: ബാലാകോട്ട് വ്യോമാക്രമണ ദിവസം തനിക്ക് ഉറങ്ങാന്‍ സാധിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റിപ്പബ്ലിക് ഭാരതിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ച് അറിയുന്നുണ്ടായിരുന്നു. സൈനികരുമായി നിരന്തരം താന്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നെന്നും മോദി പറഞ്ഞു.

ബാലാകോട്ട് ആക്രമണം പാകിസ്ഥാനുമായുള്ള ഒത്തുകളിയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പ്രതിപക്ഷം എന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുന്നു. ആര്‍ക്കും എന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യാന്‍ സാധിക്കില്ല. വ്യക്തിപരമായ ആക്ഷേപം നടത്തുന്ന പ്രതിപക്ഷത്തെയാണ് ഇവിടെ ചോദ്യം ചെയ്യേണ്ടത്. പ്രതിപക്ഷത്തിന് അവരുടെ തിരഞ്ഞെടുപ്പ് അജണ്ടയുമായി മുന്നോട്ട് പോകാമെന്നും പ്രധാനമന്ത്രി അഭിമുഖത്തില്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook