ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. ട്രംപിന് മോദി പുതുവര്‍ഷ ആശംസകള്‍ നേര്‍ന്നു. ട്രംപ് തിരിച്ചും മോദിക്ക് പുതുവര്‍ഷാശംസകള്‍ അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനെ കുറിച്ച് മോദിയും ട്രംപും സംസാരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയാണെന്ന് മോദി ട്രംപിനോട് പറഞ്ഞു.

Read Also: Horoscope Today January 07, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

പുതുവര്‍ഷത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് എല്ലാവിധ അഭിവൃദ്ധിയും നേരുന്നതായി ട്രംപ് നരേന്ദ്ര മോദിയെ അറിയിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വളരെ ശക്തമാണെന്ന് ട്രംപ് മോദിയോട് പറഞ്ഞു. അതേസമയം, അമേരിക്കയും ഇറാനുമായുള്ള വിഷയത്തെ കുറിച്ച് ഫോണ്‍ സംഭാഷണത്തില്‍ ചര്‍ച്ചയായില്ല എന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്‌ച പുലർച്ചെ ബാഗ്‌ദാദ് രാജ്യാന്തര വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്‍ ചാരത്തലവനടക്കമുള്ള സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കമുള്ള ആറുപേരാണു കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ കാര്യമായ അഭിപ്രായപ്രകടനമൊന്നും നടത്തിയിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook