അഴിമതിക്കാരൊക്കെ എത്തേണ്ടിടത്ത് എത്തി: നരേന്ദ്ര മോദി

തങ്ങൾ നിയമത്തിന് മുകളിലാണ് എന്ന് വിശ്വസിച്ചിരുന്ന അത്തരക്കാർ ഇപ്പോൾ ജാമ്യത്തിനു വേണ്ടി കോടതിയെ സമീപിക്കുന്ന സാഹചര്യമാണെന്നും നരേന്ദ്ര മോദി

ന്യൂഡൽഹി: അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി ചെയ്യുന്നവരെല്ലാം അവർ അർഹിക്കുന്ന സ്ഥലങ്ങളിൽ (ജയിൽ) തന്നെ എത്തിയെന്നും നരേന്ദ്ര മോദി പറഞ്ഞു. കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രിയുടെ പരാമർശം.

“അഴിമതിക്കെതിരെ പോരാടുമെന്നത് സർക്കാരിന്റെ പ്രതിജ്ഞയായിരുന്നു. മുസ്ലീം സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുമെന്നതും ഭീകരവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നതും സർക്കാർ നൽകിയ ഉറപ്പാണ്. ചില അഴിമതിക്കാരൊക്കെ അവർ ആയിരിക്കേണ്ട സ്ഥലത്ത് തന്നെ എത്തിയിരിക്കുകയാണ്. തങ്ങൾ നിയമത്തിന് മുകളിലാണ് എന്ന് വിശ്വസിച്ചിരുന്ന അത്തരക്കാർ ഇപ്പോൾ ജാമ്യത്തിനു വേണ്ടി കോടതിയെ സമീപിക്കുന്ന സാഹചര്യമാണ്” നരേന്ദ്ര മോദി പറഞ്ഞു.

Read Also: ഓണാഘോഷത്തിനിടെ മുക്തയ്ക്ക് ഒപ്പം ചുവടു വെച്ച് റിമി ടോമി

ജമ്മു കശ്മീരിലും ലഡാക്കിലും വികസനം കൊണ്ടുവരികയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ആയുഷ്മാൻ ഭാരത് പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ജാർഖണ്ഡിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

കഴിഞ്ഞ ദിവസമാണ് നരേന്ദ്ര മോദി സർക്കാർ 100 ദിവസം പൂർത്തിയാക്കിയത്. അഴിമതി മുക്തി ഭാരതം എന്ന ആശയം മുന്നോട്ടുവച്ചാണ് നരേന്ദ്ര മോദി ജനവിധി തേടിയത്. കോൺഗ്രസിനെതിരെയുള്ള മുഖ്യ പ്രചാരണ വിഷയമായി ബിജെപി മുന്നോട്ടുവച്ചതും അഴിമതിയായിരുന്നു. പി.ചിദംബരത്തെ അറസ്റ്റ് ചെയ്തതോടെ അഴിമതിക്കെതിരെ തങ്ങൾ പോരാട്ടം നടത്തുകയാണെന്ന് ജനങ്ങൾക്കിടയിൽ പ്രചാരണം നടത്താനും ബിജെപി ശ്രമിച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Narendra modi bjp corruption india congress jk article 370

Next Story
പാക് അധീന കശ്‌മീർ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം; സൈന്യം എപ്പോഴും തയ്യാർ: ബിപിൻ റാവത്ത്
The moderation of comments is automated and not cleared manually by malayalam.indianexpress.com