PM Narendra Modi 68 Birthday: ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 68-ാം പിറന്നാൾ ആഘോഷം അദ്ദേഹം പ്രതിനിധീകരിക്കുന്ന വാരണാസി മണ്ഡലത്തിൽ നടക്കും. ഇവിടെ സ്‌കൂൾ വിദ്യാർത്ഥികളുമായി അദ്ദേഹം സമയം ചിലവഴിക്കും.
വാരണാസിയിലെ നരൂർ വില്ലേജിലാവും അദ്ദേഹം പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം സമയം ചിലവഴിക്കുക. സന്നദ്ധ സംഘടനയായ “റൂം റ്റു റീഡ്” ആണ് ഈ കുട്ടികൾക്ക് സഹായം നൽകുന്നത്.
പിന്നീട് കാശി വിദ്യാപീഠത്തിലെ വിദ്യാർത്ഥികളുമായും അദ്ദേഹം സംവദിക്കും. ചലോ ജീതേ ഹേ എന്ന നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കിയുളള ചിത്രം അദ്ദേഹം കുട്ടികൾക്കൊപ്പം കാണും. ദൂരദർശനിലൂടെ ഈ സിനിമ രാജ്യത്ത് എല്ലായിടത്തും കാണിക്കും.
രണ്ട് ദിവസത്തെ സന്ദർശനത്തിൽ രണ്ടാം ദിവസം ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ അടൽ ഇൻകുബേഷൻ സെന്ററിന്റെയും പഴയ കാശിയിലെ ഐപിഡിഎസ് വൈദ്യുത പദ്ധതിയുടെയും ഉദ്ഘാടനം നിർവ്വഹിക്കും.
പിറന്നാൾ ആശംസകൾ ഇപ്പോൾ തന്നെ ഒഴുകിത്തുടങ്ങിയിട്ടുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്‌റ്റ്‌ലി, രാജ്‌നാഥ് സിങ് എന്നിവരും ആശംസകൾ നേർന്നിട്ടുണ്ട്.
#Amul wishes the Hon. PM Narendra Modi a very happy birthday. pic.twitter.com/aOogZgGfRR
— Amul.coop (@Amul_Coop) September 16, 2018
പ്രധാനമന്ത്രിക്ക് ആശംസകളർപ്പിക്കാൻ ഒരു മൊണ്ടാഷാണ് അമുൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഏറെ രസകരമായ ഈ മൊണ്ടാഷിൽ പ്രധാനമന്ത്രിയുടെ വ്യത്യസ്ത കാരിക്കേച്ചറുകളാണ് ഒരുക്കിയിരിക്കുന്നത്.