Latest News

ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായുള്ള സത്യാഗ്രഹത്തിൽ പങ്കെടുത്തിരുന്നു; ജീവിതത്തിലെ ആദ്യ സമരങ്ങളിലൊന്ന്: നരേന്ദ്ര മോദി

“ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി ഞാനും എന്റെ സഹപ്രവർത്തകരും സത്യാഗ്രഹം നടത്തിയപ്പോൾ എനിക്ക് 20ഓ 22ഓ വയസ്സായിരുന്നു പ്രായം,” പ്രധാനമന്ത്രി പറഞ്ഞു.

pm modi bangladesh visit, pm modi, pm modi bangladesh, pm modi in bangladesh, pm modi in bangladesh, narendra modi, modi news, narendra modi latest news, pm modi, bangladesh independence day, bangladesh independence day 2021, independence day of bangladesh, bangladesh independence day news, bangladesh independence day chief guest, മോദി, നരേന്ദ്രമോദി, ബംഗ്ലാദേശ്, ഷെയ്ഖ് ഹസീന, ie malayalam

ധാക്ക: ദക്ഷിണേഷ്യൻ മേഖലയിലെ ഭീകരതയെ നേരിടാൻ ഇന്ത്യയും ബംഗ്ലാദേശും ഐക്യത്തോടെയും ജാഗ്രതയോടെയും തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധാക്കയിൽ നടന്ന ബംഗ്ലാദേശ് ദേശീയ ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വാണിജ്യ, വ്യാപാര മേഖലകളിൽ നമുക്ക് സമാനമായ അവസരങ്ങളുണ്ടെന്ന് നമ്മൾ ഓർക്കണം, അതേസമയം, തീവ്രവാദം പോലുള്ള സമാന ഭീഷണികളും നമുക്കുണ്ട്. ഇത്തരം മനുഷ്യത്വരഹിതമായ പ്രവർത്തികൾക്ക് പിന്നിലെ ആശയങ്ങളും ശക്തികളും ഇപ്പോഴും സജീവമാണ്. അവയെ പ്രതിരോധിക്കാൻ നാം ജാഗ്രത പാലിക്കുകയും ഐക്യപ്പെടുകയും വേണം,” മോദി പറഞ്ഞു.

ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി താൻ സത്യാഗ്രഹത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും ഞാൻ പങ്കെടുത്ത ആദ്യത്തെ പ്രക്ഷോഭങ്ങളിലൊന്നാണ് അതെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഞാൻ പങ്കെടുത്ത ആദ്യത്തെ പ്രസ്ഥാനങ്ങളിലൊന്നാണ് ബംഗ്ലാദേശിലെ സ്വാതന്ത്ര്യസമരമെന്ന് അഭിമാനത്തോടെ നമ്മുടെ സഹോദരീസഹോദരന്മാരെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി ഞാനും എന്റെ സഹപ്രവർത്തകരും സത്യാഗ്രഹം നടത്തിയപ്പോൾ എനിക്ക് 20ഓ 22ഓ വയസ്സായിരുന്നു പ്രായം,” പ്രധാനമന്ത്രി പറഞ്ഞു.

Read More: കന്യാസ്ത്രീകള്‍ക്കെതിരായ അക്രമം: പ്രതിഷേധം വ്യാപകം, അമിത് ഷായുടെ ഉറപ്പ് പൊള്ളയെന്ന് പ്രിയങ്ക ഗാന്ധി

അതേസമയം ദേശീയ ദിനാഘോഷ ചടങ്ങിൽ വച്ച് 2020ലെ ഗാന്ധി സമാധാന പുരസ്കാരദാനവും മോദി നിർവഹിച്ചു. ബംഗ്ലാ ബന്ധു ഷെയ്ഖ് മുജിബുർ റഹ്മാന് വേണ്ടി അദ്ദേഹത്തിന്റെ ഇളയ മകളും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇളയ സഹോദരിയുമായ ഷെയ്ഖ് രഹാനയക്ക് മോദി പുരസ്കാരങ്ങൾ സമ്മാനിപ്പിച്ചു.

 

“ഷെയ്ഖ് മുജിബുർ റഹ്മാനെ ഗാന്ധി സമാധാന പുരസ്കാരം നൽകി ആദരിക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചത് ഇന്ത്യക്കാർക്ക് അഭിമാനകരമാണ്. വിമോചന യുദ്ധത്തിൽ ബംഗ്ലാദേശിലെ സഹോദരങ്ങൾക്കൊപ്പം നിന്ന ഇന്ത്യൻ സൈന്യത്തിലെ ധീരരായ സൈനികർക്കും ഞാൻ അഭിവാദ്യം അർപ്പിക്കുന്നു. ഇന്ന് ഈ പരിപാടിയിൽ അവർ പങ്കെടുക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്,” മോദി കൂട്ടിച്ചേർത്തു.

കോവിഡ് മഹാമാരിക്കിടയിലും ചടങ്ങിൽ പങ്കെടുത്തതിന് പ്രധാനമന്ത്രി മോദിയോട് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നന്ദി പറഞ്ഞു. ബംഗ്ലാദേശിന്റെ മികച്ച വികസന പങ്കാളികളിൽ ഒരാളാണ് ഇന്ത്യയെന്നും അവർ പറഞ്ഞു.

Read More: ബിജെപി ഒരു എതിരാളിയേ അല്ല; മത്സരം ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ: കനിമൊഴി

ദ്വിദിന സന്ദർശനത്തിനായാണ് മോദി ബംഗ്ലാദേശിലേക്കെത്തിയത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ കോവിഡ് -19 രോഗഗവ്യാപനം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രധാനമന്ത്രി നടത്തിയ ആദ്യമായാണ് ഒരു വിദേശ രാജ്യം സന്ദർശിക്കുന്നത്.

സന്ദർശനത്തിൽ ബംഗ്ലാദേശ് പ്രധാനമന്ത്രിഷെയ്ഖ് ഹസീനയുമായി മോദി കൂടിക്കാഴ്ച നടത്തും. രാജ്യത്തിന്റെ അമ്പതാം വാർഷികാഘോഷങ്ങൾക്ക് പുറമെ ഷെയ്ഖ് മുജിബ് ഉർ റഹ്മാന്റെ നൂറാം ജന്മവാർഷികാഘോഷ ചടങ്ങുകളിലും മോദി പങ്കെടുക്കും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Narendra modi bangladesh live updates sheikh hasina

Next Story
മുംബൈ ആശുപത്രിയിലെ തീപിടിത്തം: മരണസംഖ്യ എട്ടായിmumbai hospital fire, മുംബൈ ഹോസ്പിറ്റൽ തീപ്പിടുത്തം, Uddhav Thackeray apologises, മാപ്പ് പറഞ്ഞ്ഉദ്ധവ് താക്കറെ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com