scorecardresearch
Latest News

ജനപ്രിയമാകാന്‍ മോദി; പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പ് നിരക്കില്‍ വര്‍ധന

ആണ്‍കുട്ടികള്‍ക്ക് 25 ശതമാനും പെണ്‍കുട്ടികള്‍ക്ക് 33 ശതമാനവുമാണ് സ്‌കോളര്‍ഷിപ്പ് ഉയര്‍ത്തിയത്

Union cabinet, modi union cabinet meet, modi firt cabinet meet, narendra modi, pm modi, pm modi govt, amit shah, india news

ന്യൂഡല്‍ഹി: രണ്ടാം വരവില്‍ മോദിയുടെ ആദ്യ തീരുമാനം പിഎം സ്‌കോളര്‍ഷിപ്പ് സ്‌കീമിലെ മാറ്റം. പ്രധാനമന്ത്രിയായ രണ്ടാം വട്ടവും അധികാരത്തിലെത്തിയ ശേഷം നരേന്ദ്രമോദിയുടെ ആദ്യ തീരുമാനം പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പ് സ്‌കീമിലെ മാറ്റങ്ങള്‍ അംഗീകരിക്കുക എന്നതായിരുന്നു.

ദേശീയ പ്രതിരോധ ഫണ്ടില്‍ വരുന്നതാണഅ പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പ്. ആണ്‍കുട്ടികള്‍ക്ക് 25 ശതമാനും പെണ്‍കുട്ടികള്‍ക്ക് 33 ശതമാനവുമാണ് സ്‌കോളര്‍ഷിപ്പ് ഉയര്‍ത്തിയത്. കൂടാതെ തീവ്രവാദ/നക്‌സല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെ സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കാനും തീരുമാനമായി.


ഇന്ത്യയുടെ പ്രധാനമന്ത്രിയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്ത ശേഷം നരേന്ദ്ര മോദിയുടെ ആദ്യ പരിപാടികൾ വിദേശ രാഷ്ട്ര തലവന്മാരുമായുള്ള കൂടിക്കാഴ്ചയായിരുന്നു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ അടുത്ത മണിക്കൂറിൽ തന്നെ മോദി കൂടിക്കാഴ്ചകൾ ആരംഭിച്ചു. വ്യാഴാഴ്ച രാത്രി 10.15ന് കിർഗിസ്ഥാൻ പ്രസിഡന്റ് സൂറൻബെ ജീൻബെക്കോവുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി ഭവനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

രണ്ടാം ദിനം BIMSTEC ( ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷൻ) രാഷ്ട്ര തലവന്മാരുമായുള്ള കൂടിക്കാഴ്ചകളാണ്.നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രത്യേകക്ഷണപ്രകാരം എത്തിയതാണ് BIMSTEC രാഷ്ട്രതലവന്മാർ.

Stay updated with the latest news headlines and all the latest National news download Indian Express Malayalam App.

Web Title: Narendra modi approves changes to pms scholarship scheme263186