പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കു പിന്നിൽ ഗൂഢാലോചന: നരേന്ദ്ര മോദി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പലരും രാഷ്ട്രീയം കളിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി

Narendra Modi PM CAA Protesters

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിലും ജെഎൻയുവിലും നടക്കുന്ന പ്രതിഷേധങ്ങളെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിഷേധങ്ങൾ ഗൂഢാലോചനയിൽ നിന്നുള്ളതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പലരും രാഷ്ട്രീയം കളിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: സിപിയും കാമുകിയും പിന്നെ പ്രിയദർശനും; സോഷ്യൽ മീഡിയയുടെ മനസ് കവർന്ന് ഒരപൂർവചിത്രം

“രാഷ്ട്രീയ വിദ്വേഷത്താൽ ഇന്ത്യ നയിക്കപ്പെടാൻ പാടില്ല. നിയമത്തിനെതിരെ മാത്രമായിരുന്നു പ്രതിഷേധമെങ്കിൽ കേന്ദ്ര സർക്കാരിൽ നിന്ന് ഉറപ്പു ലഭിച്ച ശേഷം പ്രതിഷേധങ്ങൾ അവസാനിക്കേണ്ടതായിരുന്നു. ആം ആദ്‌മിയും കോൺഗ്രസും രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അവർ ജനങ്ങളെ പ്രകോപിപ്പിക്കുന്നു. ഭരണഘടനയും ത്രിവർണ പതാകയും മുന്നിൽവച്ചാണ് പ്രതിഷേധം. ജനങ്ങളുടെ ശ്രദ്ധ ലഭിക്കാൻ വേണ്ടി മാത്രമാണിത്. ഇതിനെല്ലാം പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. അരാജകവാദികളുടെ ഭരണത്തിന് ഡൽഹിയെ വിട്ടുകൊടുക്കില്ല. ഡൽഹിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ എല്ലാവരും താമരയ്‌ക്ക് വോട്ടുകുത്തുക,” നരേന്ദ്ര മോദി പറഞ്ഞു.

അതേസമയം, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തീവ്രവാദി തന്നെയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ നേരത്തെ പറഞ്ഞു. ഇക്കാര്യത്തിൽ നിരവധി തെളിവുണ്ടെന്നും ജാവദേക്കർ പറഞ്ഞു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്‌മിയെ കടന്നാക്രമിക്കുകയാണ് ബിജെപി നേതാക്കൾ. “കേജ്‌രിവാൾ നിഷ്‌കളങ്കനായി അഭിനയിക്കുകയാണ്. കേജ്‌രിവാൾ തീവ്രവാദിയാണെന്നതിനു ധാരാളം തെളിവുകളുണ്ട്. താനൊരു അരാജകവാദിയാണെന്ന് കേജ്‌രിവാൾ തന്നെ പറയുന്നു. ഒരു അരാജകവാദിയും തീവ്രവാദിയും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല,” ജാവദേക്കർ പറഞ്ഞു.

Read Also: കേജ്‌രിവാൾ തീവ്രവാദി തന്നെ, തെളിവുണ്ട്: പ്രകാശ് ജാവദേക്കർ

ഫെബ്രുവരി എട്ടിനാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്. ആം ആദ്‌മിയും ബിജെപിയും ശക്തമായി മത്സരരംഗത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളത്തിലിറക്കിയാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. അതേസമയം, കേജ്‌രിവാളിന്റെ വികസന നേട്ടങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം നൽകുമെന്നാണ് ആം ആദ്‌മിയുടെ വിശ്വാസം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Narendra modi agianst caa cab protest congress

Next Story
കേജ്‌രിവാൾ തീവ്രവാദി തന്നെ, തെളിവുണ്ട്: പ്രകാശ് ജാവദേക്കർunathorised colonies in delhi, അനധികൃത കോളനി, Cabinet ministers; ഡൽഹി, briefing, prakash javedekar, ravi shankar prasad, mtnl bsnl merger, unathorised colonies in delhi, india news,ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com