മാലിദ്വീപ്: പ്രധാനമന്ത്രിയായി രണ്ടാം വട്ടം അധികാരത്തിലെത്തിയ ശേഷം നരേന്ദ്രമോദി നടത്തുന്ന ആദ്യ വിദേശ യാത്രയാണ് മാലിദ്വീപിലേക്കുള്ളത്. മാലിദ്വീപിലെത്തിയ മോദി മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം സോലിഹിന് സമ്മാനമായി നല്‍കിയത് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഒപ്പിട്ടു നല്‍കിയ ബാറ്റാണ്. ലോകകപ്പ് ടീമിലുള്ള താരങ്ങളാണ് ബാറ്റില്‍ ഒപ്പിട്ടിരിക്കുന്നത്.
ബാറ്റ് കൈമാറുന്നതിന്റേയും ബാറ്റിന്റേയും ചിത്രം മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. കണക്ടഡ് ബൈ ക്രിക്കറ്റ് എന്നാണ് മോദി ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഇബ്രാഹിം വലിയ ക്രിക്കറ്റ് ആരാധകനാണെന്നും മോദി പറയുന്നു.
Connected by cricket!
My friend, President @ibusolih is an ardent cricket fan, so I presented him a cricket bat that has been signed by #TeamIndia< playing at the #CWC19>. pic.twitter.com/G0pggAZ60e
— Narendra Modi (@narendramodi) June 8, 2019
മാലിദ്വീപില്‍ ക്രിക്കറ്റ് പ്രചരിപ്പിക്കാനും വളര്‍ത്താനും വേണ്ട സഹായം ഇന്ത്യ ചെയ്യുമെന്നും മോദി വ്യക്തമാക്കി. ക്രിക്കറ്റ് ഗ്രൗണ്ട് നിർമ്മിച്ചു കൊടുക്കാനും ക്രിക്കറ്റ് താരങ്ങളുടെ ടീം ഉണ്ടാക്കി അവർക്ക് ആവശ്യമായ പരിശീലനം നൽകാനും ഇന്ത്യയുടെ സഹായം മാലിദ്വീപ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിക്കുമെന്നും മോദി വ്യക്തമാക്കിയിട്ടുണ്ട്.
ഏപ്രില്‍ മാസത്തിൽ ഇന്ത്യയില്‍ ഐപിഎല്‍ മത്സരം കാണാന്‍ മാലിദ്വീപ് പ്രസിഡന്റ് എത്തിയിരുന്നു. ബെംഗളൂരുവിൽ മത്സരം കണ്ട ശേഷം മാലിദ്വീപില്‍ ക്രിക്കറ്റ് ടീമിനെ വളര്‍ത്തി കൊണ്ടു വരണമെന്നുള്ള തന്റെ ആഗ്രഹം അറിയിച്ച അദ്ദേഹം അതിനായി ഇന്ത്യയുടെ സഹായം തേടുകയുമായിരുന്നു.