തിരുവനന്തപുരം: ദക്ഷിണ കൊറിയന്‍ സര്‍ക്കാരിന്റെ ജിഗ്ജി അന്താരാഷ്ട്ര പുരസ്‌കാരം നാരായണ ഭട്ടതരിക്ക്. ഡിസംബര്‍ എട്ടിന് സോളിലെ ചേങ്ജു കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ ഏറ്റുവാങ്ങും.

ഭട്ടതരിയുടെ കൈപ്പട കൊറിയയുടെ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരു കലാകാരന്‍ ജിഗ്ജി അന്താരാഷ്ട്ര പുരസ്‌കാരത്തിന് അര്‍ഹനാകുകന്നത്. ഈ പുരസ്‌കാരത്തിന് അര്‍ഹനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് നാരായണ ഭട്ടതിരി ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തോട് പറഞ്ഞു.

‘ഇത്തണത്തെ വിഷയം ‘ലവ്, പീസ്’ എന്നതായിരുന്നു. കഴിഞ്ഞ തവണ ജിഗ്ജിയെക്കുറിച്ചു തന്നെയായിരുന്നു കലിഗ്രാഫി ചെയ്തത്. ഓരോ തവണയും ഓരോ വിഷയങ്ങള്‍ ഉണ്ട്.’

ലോകത്ത് ആദ്യം അച്ചടിച്ച പുസ്തകമായ ജിഗ്ജിയുടെ ഓര്‍മയ്ക്കായാണ് കൊറിയന്‍ സര്‍ക്കാര്‍ ജിഗ്ജി പുരസ്‌കാരം വര്‍ഷംതോറും നല്‍കുന്നത്. ജിഗ്ജി പുറത്തിറങ്ങി 37 വര്‍ഷത്തിനു ശേഷമാണ് ഗുട്ടന്‍ബര്‍ഗ് ബൈബിള്‍ അച്ചടിക്കുന്നത്. ജിഗ്ജിയുടെ അവശേഷിക്കുന്ന ഏകപ്രതി കൊറിയയുടെ കൈവശമില്ല. ഫ്രാന്‍സിലെ പബ്ലിക് ലൈബ്രറിയിലുള്ള പുസ്തക മ്യൂസിയത്തിലാണ് അത് സൂക്ഷിച്ചിരിക്കുന്നത്. കൊറിയ ആവശ്യപ്പെട്ടെങ്കിലും ഫ്രാന്‍സ് പുസ്തകം കൈമാറിയിട്ടില്ല. ഇതിന്റെ സ്മരണാര്‍ത്ഥമാണ് ഈ കലിഗ്രാഫി എക്‌സിബിഷന്‍ വര്‍ഷം തോറും നടത്തുന്നത്.

എം.ടിയുടെ രണ്ടാമൂഴം, വാനപ്രസ്ഥം ഉള്‍പ്പെടെ നൂറ്റമ്പതോളം തലക്കെട്ടുകള്‍ എഴുതിയത് ഭട്ടതിരിയാണ്. മലയാളത്തിലെ പല ഇതിഹാസ കൃതികളും വായനക്കാര്‍ക്ക് മുന്നിലേക്ക് എത്തിയത് ഭട്ടതരിയുടെ തലക്കെട്ടുകളിലൂടെയാണ്. ഇതുകൂടാതെ നിരവധി ഫോണ്ടുകളും അദ്ദേഹം രൂപകല്പന ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook