ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എൻ.ഡി.തിവാരിയും മകൻ രോഹിത് ശേഖറും ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. മകൻ രോഹിതിന് ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുൽ ബിജെപി സീറ്റ് ഉറപ്പ് നൽകിയതോടെയാണ് പുതിയ ചുവടുമാറ്റം. കുമോൺ മേഖലയിലെ ഏതെങ്കിലും മണ്ഡലത്തിൽ സീറ്റ് വേണമെനന്നാണ് തിവാരി ബിജെപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തിവാരിയുടെ പ്രവേശനം തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണകരമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ബ്രാഹ്മണ സമുദായത്തിലെ വോട്ടുകൾ നേടിയെടുക്കാനാകുമെന്നും ബിജെപി കരുതുന്നുണ്ട്. യുപി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി, ഗവർണർ, കേന്ദ്രമന്ത്രി എന്നീ പദവികൾ വഹിച്ചിട്ടുള്ള വ്യക്തിയാണ് തിവാരി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook