Latest News

നാരദ കേസ്: മന്ത്രിമാര്‍ ഉള്‍പ്പെടെ നാല് തൃണമൂൽ നേതാക്കളെ വീട്ടുതടങ്കലിൽ വയ്ക്കാൻ ഉത്തരവ്

മന്ത്രിമാരായ സുബ്രത മുഖര്‍ജി, ഫിര്‍ഹാദ് ഹക്കിം, എംഎല്‍എ മദന്‍ മിത്ര, കൊല്‍ക്കത്ത മുന്‍ മേയര്‍ സോവന്‍ ചാറ്റര്‍ജി എന്നിവരുടെ വീട്ടുതടങ്കലിനാണ് ഉത്തരവ്

CBI narada case, Calcutta High Court, house arrest of TMC leaders, house arrest of TMC ministers, TMC leaders custody, Firhad Hakim, Subrata Mukherjee, Sovan Chatterjee, Madan Mitra,Trinamool Congress, tmc minister firhad hakim arrested, firhad hakim detained, firhad hakim cbi, CBI narada case arrest, cbi bengal, narada case news, madan mitra, subrata mukherjee, mamata banerjee, Kolkata, west bengal, ie malayalam

കൊല്‍ക്കത്ത: നാരദ കൈക്കൂലി കേസില്‍ പശ്ചിമ ബംഗാളിലെ രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നാലുപേരെ വീട്ടുതടങ്കലില്‍ വയ്ക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ്. മന്ത്രിമാരായ സുബ്രത മുഖര്‍ജി, ഫിര്‍ഹാദ് ഹക്കിം, എംഎല്‍എ മദന്‍ മിത്ര, കൊല്‍ക്കത്ത മുന്‍ മേയര്‍ സോവന്‍ ചാറ്റര്‍ജി എന്നിവരുടെ വീട്ടുതടങ്കലിനാണ് ഉത്തരവ്. വീട്ടുതടങ്കലില്‍ മന്ത്രിമാര്‍ക്കു വെര്‍ച്വലായി പ്രവര്‍ത്തിക്കാന്‍ കഴിയുമെങ്കിലും ആരെയും കാണാന്‍ അനുവാദമില്ല.

വിഷയത്തില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍, ജസ്റ്റിസ് അരിജിത് ബാനര്‍ജി എന്നിവരുടെ ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം ഉയര്‍ന്ന സാഹചര്യത്തില്‍ ഹര്‍ജി പരിഗണിക്കാന്‍ വിശാല ബെഞ്ച് രൂപീകരിക്കും.

”ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍ വീട്ടുതടങ്കല്‍ എന്ന നിലപാടെടുത്തപ്പോള്‍ ജസ്റ്റിസ് അരിജിത് ബാനര്‍ജി ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ അനുകൂലിച്ചു. ഹര്‍ജി വിഷയം കേള്‍ക്കാന്‍ വിശാല ബെഞ്ച് രൂപീകരിക്കും,”സുബ്രത മുഖര്‍ജിയുടെ അഭിഭാഷകന്‍ മണിശങ്കര്‍ ചാറ്റര്‍ജി പറഞ്ഞു.

” നാലു കുറ്റാരോപിതരും ആവശ്യമായ എല്ലാ വൈദ്യസഹായങ്ങളോടെ വീട്ടുതടങ്കലിലായിരിക്കും. അവര്‍ക്ക് വെര്‍ച്വലായി പ്രവര്‍ത്തിക്കാന്‍ കഴിയും. പക്ഷേ ആരെയും കാണാന്‍ കഴിയില്ല,” മദന്‍ മിത്രയുടെ അഭിഭാഷകന്‍ നിലാദ്രി ഭട്ടാചാര്യ പറഞ്ഞു.

നാലു പേരെയും അവരവരുടെ വസതികളില്‍നിന്ന് തിങ്കളാഴ്ച രാവിലെയാണു സിബിഐ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അന്ന് വൈകിട്ട് പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചു. അന്ന് രാത്രി വൈകി ഹൈക്കോടതി ജാമ്യം റദ്ദാക്കുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് മന്ത്രി ഫിര്‍ഹാദ് ഹക്കീമിനെ പ്രസിഡന്‍സി കറക്ഷണല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. മറ്റു മൂന്ന് നേതാക്കളെ എസ്എസ്‌കെഎം ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Also Read: ബലാത്സംഗ കേസിൽ മാധ്യമപ്രവർത്തകൻ തരുൺ തേജ്പാൽ കുറ്റവിമുക്തൻ

നേതാക്കളുടെ അറസ്റ്റിനെ ബിജെപിയുടെ രാഷ്ട്രീയ പ്രതികാരം എന്നാണു മുഖ്യമന്ത്രി മമത ബാനര്‍ജി വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പാര്‍ട്ടി എംഎല്‍എമാരെയും മന്ത്രിമാരെയും അറസ്റ്റ് ചെയ്യാന്‍ സിബിഐയെ ഉപയോഗിക്കുകയാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം. നാരദ ടേപ്പില്‍ പരാമര്‍ശിക്കപ്പെട്ട പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകുള്‍ റോയി എന്നിവരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും തൃണമൂല്‍ ചോദിക്കുന്നു. തൃണമൂല്‍ മുന്‍ നേതാക്കളാണ് ഇരുവരും.

മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ അറസ്റ്റ് വിവരമറിഞ്ഞ ഉടന്‍ മമത സിബിഐ ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു. അറസ്റ്റിനെതിരെ കൊല്‍ക്കത്തയിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. നേതാക്കളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറിനെതിരെ രാജ്ഭവന് മുന്നിലും പ്രതിഷേധം നടന്നു.

അറസ്റ്റിനെതിരായ മമതയുടെ പ്രതിഷേധത്തില്‍ കഴിഞ്ഞദിവസം ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും തങ്ങളുടെ നിര്‍ദേശപ്രകാരമാണ് സിബിഐ കേസെടുത്തതെന്നും ഹൈക്കോടതി പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Narada bribery case calcutta hc orders house arrest of bengal ministers two others

Next Story
വർഷം 90 കോടി ഡോസ്, കൊവാക്സിൻ ഉത്പാദനം വർധിപ്പിക്കുമെന്ന് ഭാരത് ബയോടെക്covid vaccine, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X