ന്യൂഡല്‍ഹി: ഇന്‍ഫോസിസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി സഹസ്ഥാപകനായിരുന്ന നന്ദന്‍ നിലേക്കനിയെ നിയമിച്ചു. പദവികളില്‍നിന്നു വിശാല്‍ സിക്ക രാജിവച്ചതിന് ദിവസങ്ങള്‍ക്കകമാണ് പുതിയ ചെയര്‍മാനെ നിയമിച്ചത്. ഇന്‍ഫോസിസിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലാണ് നിലേക്കനിയെ ഡയറക്ടര്‍- ചെയര്‍മാന്‍ ആയി നിയമിക്കാന്‍ തീരുമാനമായത്.

2002 – 2007 കാലയളവിൽ ഇൻഫോസിസിന്റെ സിഇഒയായിരുന്നു സ്ഥാപകാംഗമായ നന്ദൻ നീലേക്കനി. കോ – ചെയർമാൻ, ഡയറക്ടർ, സിഒഒ, പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. സീക്ക രാജിവച്ച സാഹചര്യത്തിൽ നീലേക്കനി സിഇഒയായി തിരിച്ചെത്തിയേക്കുമെന്ന് നേരത്തേ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിശാല്‍ സിക്കയുടെ രാജി സ്വീകരിച്ചതിന് പിന്നാലെയാണ് നിലേക്കനിയെ നിയമിക്കാന്‍ തീരുമാനം കൈക്കൊണ്ടത്. ആരോപണങ്ങളില്‍ മനംമടുത്താണ് രാജിയെന്ന് സിക്ക കത്തില്‍ പറഞ്ഞിരുന്നത്.

ഇന്‍ഫോസിസിന്റെ ഓഹരികളില്‍ വലിയ ഇടിവുണ്ടായതിനു പിന്നാലെയാണ് സിക്കയുടെ രാജി. ഇ​ൻ​ഫോ​സി​സ് സ്ഥാ​പ​ക​രി​ലൊ​രാ​ളാ​യ എ​ൻ.​ആ​ർ. നാ​രാ​യ​ണ​മൂ​ർ​ത്തി കു​റ​ച്ചു​കാ​ല​ങ്ങ​ളാ​യി സി​ക്ക​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രേ വി​മ​ർ​ശ​ന​ശ​ര​ങ്ങ​ൾ വ​ർ​ഷി​ച്ചി​രു​ന്നു. ഇ​താ​ണ് സി​ക്ക​യു​ടെ രാ​ജി​ക്കു കാ​ര​ണ​മെ​ന്ന് ഇ​ൻ​ഫോ​സി​സ് പി​ന്നീ​ട് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ