NTR’s Son Harikrishna Dies in Accident: ഹൈദരാബാദ്: നടനും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു. അറുപത്തിയൊന്ന് വയസ്സായിരുന്നു. ആന്ധ്രാപ്രദേശിലെ നാല്‍ഗോണ്ട ഹൈവേയില്‍ നെല്ലൂരിനടുത്ത് വച്ചായിരുന്നു അപകടം. ഒരു ആരാധകന്റെ കല്യാണത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു അദ്ദേഹം.
VIDEO: Actor Nandamuri Harikrishna died early this morning in a car accident. He was driving to a fan’s wedding when his car hit a median. https://t.co/b1oaheXFR5 pic.twitter.com/9KFdHmNU1S
— The Indian Express (@IndianExpress) August 29, 2018
ഹരികൃഷ്ണ ഓടിച്ച കാര്‍ ഡിവൈഡറില്‍ കയറി മറിയുകയായിരുന്നു. അതിവേഗത്തിലാണ് കാര്‍ ഡിവൈഡറില്‍ വന്നിടിച്ചത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഡ്രൈവര്‍ സീറ്റില്‍ നിന്നും റോഡിലേക്ക് തെറിച്ച ഹരികൃഷ്ണയുടെ തലയില്‍ പരുക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള കാമിനേനി ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. 7.30 ഓടെ മരണം സ്ഥിരീകരിച്ചു.
2014ല്‍ നാല്‍ഗോണ്ടയ്ക്കടുത്ത് വച്ച് നടന്ന റോഡപകടത്തില്‍ ഹരികൃഷ്ണയുടെ മകനും മരണപ്പെട്ടിരുന്നു. ഹരികൃഷ്ണയുടെ മക്കളായ കല്യാണ്‍ റാം, നന്ദകുമാരി താരക രാമ റാവു എന്നിവരും നടന്മാരാണ്. ഭാര്യ ലക്ഷ്മി ഹരികൃഷ്ണ, മകള്‍ സുഭാഷിണി എന്നിവര്‍ മറ്റ് കുടുംബാംഗങ്ങള്‍.
മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി സ്ഥാപകനുമായ എന്‍ടിആറിന്റെ നാലാമത്തെ മകനാണ് ഹരികൃഷ്ണ. 2008-2013 കാലഘട്ടത്തില്‍ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചു. തെലുങ്കുദേശം പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമാണ് അദ്ദേഹം.