Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

നമോ ടിവിക്ക് പൂട്ടിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍; രാഷ്ട്രീയ പരിപാടികള്‍ക്ക് വിലക്ക്

കമ്മീഷന്‍ അംഗീകരിക്കാത്ത പരിപാടികള്‍ സംപ്രേക്ഷണം ചെയ്യരുതെന്നാണ് നിര്‍ദേശം.

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും ബിജെപി അനകൂല പരിപാടികളും നടത്തുന്ന നമോ ടിവിയില്‍ രാഷ്ട്രീയ പരിപാടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. കമ്മീഷന്‍ അംഗീകരിക്കാത്ത പരിപാടികള്‍ സംപ്രേക്ഷണം ചെയ്യരുതെന്നാണ് നിര്‍ദേശം. ഇത്തരം പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡല്‍ഹി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തയച്ചു.

‘നമോ ടിവി ഒരു രാഷ്ട്രീയ പാര്‍ട്ടി അവതരിപ്പിക്കുന്നതിനാല്‍ അതിലെ ഉളളടക്കവും രാഷ്ട്രീയപരമാണ്. അതുകൊണ്ട് തന്നെ ഇതിലെ പരിപാടികള്‍ കമ്മീഷന്റെ അനുമതിയോടെ മാത്രമേ അവതരിപ്പിക്കാന്‍ പാടുളളൂ,’ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. തി​ര​ഞ്ഞെ​ടു​പ്പ് നീ​രീ​ക്ഷ​ക സ​മി​തി​യു​ടെ അ​നു​മ​തി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ രാ​ഷ്ട്രീ​യ ഉ​ള്ള​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ൾ സം​പ്രേക്ഷ​ണം ചെ​യ്യാ​ൻ ഇ​നി സാ​ധി​ക്കൂ. തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാര​ണ പ​രി​പാ​ടി​ക​ളും പ​ര​സ്യ​ങ്ങ​ളും സ​മി​തി​യു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ പ്ര​ദ​ർ​ശി​പ്പി​ക്കാ​വൂ എ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ വായിക്കാം

നേ​ര​ത്തെ പി​എം മോ​ദി സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ൽ​നി​ന്നും ന​മോ ടി​വി​യെ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ല​ക്കി​യി​രു​ന്നു. തി​ര​ഞ്ഞെ​ടു​പ്പു ക​ഴി​യും വ​രെ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്ക​രു​തെ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം. 24 മ​ണി​ക്കൂ​റും ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ബി​ജെ​പി​യു​ടെ​യും പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളും പ്ര​ഭാ​ഷ​ണ​ങ്ങ​ളും മാ​ത്രം സം​പ്രേ​ക്ഷണം ചെ​യ്യു​ന്ന സ്വ​കാ​ര്യ ടി​വി ചാ​നലാ​ണു ന​മോ ടി​വി. പ്ര​മു​ഖ ഡി​ടി​എ​ച്ച് ശൃം​ഖ​ല​ക​ൾ വ​ഴി ക​ഴി​ഞ്ഞ 31 മു​ത​ലാ​ണ് ന​മോ ടി​വി സം​പ്രേ​ക്ഷ​ണം ആ​രം​ഭി​ച്ച​ത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Namo tv barred from airing political content by election commission

Next Story
കാറ്റി ബോമന്‍; ചരിത്രമായ ബ്ലാക്ക് ഹോളിന്റെ ചിത്രത്തിന് പിന്നിലെ യുവ ശാസ്ത്രജ്ഞBlack hole image,ബ്ലാക്ക് ബോള്‍ ചിത്രം, Black hole photos,ബ്ലാക്ക് ഹോള്‍ ഫോട്ടോ, Katie Bouman,കാറ്റി ബോമന്‍, Katie Bouman Black hole,കാറ്റി ബൌമന്‍ ബ്ലാക്ക് ഹോള്‍, Event Horizon, Katie Bouman MIT, Black hole pictures, Black Hole event horizon, Black Hole event horizon pictures, Black hole photos, Event Horizon Telescope
The moderation of comments is automated and not cleared manually by malayalam.indianexpress.com