scorecardresearch

രാഹുൽ പറഞ്ഞ സ്വീറ്റി ഹരിയാനയിലുണ്ട്; ബ്രസീലിയൻ മോഡലിന്റെ ചിത്രം വന്നതിനെപ്പറ്റി അറിയില്ലെന്നും വോട്ടർ

ഒരേ മേൽവിലാസത്തിൽ വോട്ടർമാർ വന്നതിലും ക്രമക്കേടില്ലെന്നും ഒരേ കുടുംബത്തിലെ അംഗങ്ങളോ ഒരേ സ്ഥലത്ത് വീടു വച്ചവരോ ആണ് തങ്ങളെന്നും വോട്ടർമാർ പറയുന്നു

ഒരേ മേൽവിലാസത്തിൽ വോട്ടർമാർ വന്നതിലും ക്രമക്കേടില്ലെന്നും ഒരേ കുടുംബത്തിലെ അംഗങ്ങളോ ഒരേ സ്ഥലത്ത് വീടു വച്ചവരോ ആണ് തങ്ങളെന്നും വോട്ടർമാർ പറയുന്നു

author-image
WebDesk
New Update
hariyana

ക്രമക്കേട് നടന്നെന്ന് രാഹുൽ ആരോപിക്കുന്ന ഹരിയാനയിലെ ഗുധ്രാനയിലെ 150-ാം നമ്പർ വീട് (Photo: Drishti Jain)

ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടെന്ന് ആരോപണവുമായി കഴിഞ്ഞ ദിവസമാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. ബ്രസീലിയൻ മോഡൽ വരെ വോട്ടർ പട്ടികയിൽ ഇടം നേടിയെന്നടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് രാഹുൽ ഗാന്ധി ആരോപിച്ചത്.

Advertisment

Also Read:ഹരിയാനയിലെ വോട്ടർപ്പട്ടികയിൽ ബ്രസീലിയൻ മോഡലും; ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി

ഹരിയാനയിലെ മൂന്ന് ജില്ലകളിലാണ് വ്യാപക ക്രമക്കേട് നടന്നതെന്നാണ് രാഹുലിന്റെ ആരോപണം. ഇതിൽ 66 വോട്ടർമാരുള്ള പാൽവാൾ ജില്ലയിലെ ഹോഡലിലെ ഒരു വീടും 501 വോട്ടർമാരുള്ള മറ്റൊരു വീടും ഉൾപ്പെടുന്നു. സോണിപത് ജില്ലയിലെ റായിയിൽ, 10 ബൂത്തുകളിൽ 22 തവണ വോട്ട് ചെയ്യാൻ ഒരു ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ചെന്നുമായിരുന്നു രാഹുൽ ആരോപിച്ചത്. 

ഇന്ത്യൻ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തിൽ ഹോഡലിൽ, രണ്ട് വിലാസങ്ങളും ഒന്നിലധികം വീടുകളും ഒന്നിലധികം കുടുംബങ്ങളും താമസിക്കുന്ന വലിയ പ്ലോട്ടുകളാണെന്ന് കണ്ടെത്തി, അവരിൽ പലരും നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതായി പറഞ്ഞു. റായിയിൽ, വോട്ടർ പട്ടികയിൽ ബ്രസീലിയൻ പൗരയുടെ ഫോട്ടോകളുള്ള നാല് സ്ത്രീകളെയും കണ്ടെത്തി. രാഹുൽ ഗാന്ധി ഈ വിഷയം ഉന്നയിക്കുന്നതുവരെ തങ്ങൾക്ക് ഇതിനെപ്പറ്റി അറിയില്ലായിരുന്നുവെന്നും ആ സ്ത്രീകൾ പറഞ്ഞു. 

Advertisment

Also Read:മങ്ങിയ - വ്യാജ ഫൊട്ടോകൾ, മേൽവിലാസം, യുപിയിലെ ബിജെപി വോട്ടുകൾ; 'വോട്ടുകൊള്ള' അഞ്ചു രീതിയിലെന്ന് രാഹുൽ

ഹോഡലിലെ ഗുധ്രാന ഗ്രാമത്തിലും ക്രമക്കേടുകൾ നടന്നെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. ഗുധ്രാനയിലെ 150-ാം നമ്പർ വീട്ടിലെ വോട്ടർമാരെ സംബന്ധിച്ചായിരുന്നു പ്രധാനമായും ആരോപണം. എന്നാൽ ഈ വീട് ബിജെപി ജില്ലാ പരിഷത്ത് വൈസ് ചെയർപേഴ്സൺ ഉമേഷ് ഗുധ്രാനയുടേതാണെന്ന് ഇന്ത്യൻ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഒരേ മേൽവിലാസത്തിൽ വോട്ടർമാർ വന്നതിലും ക്രമക്കേടില്ലെന്നും ഒരേ കുടുംബത്തിലെ അംഗങ്ങളോ ഒരേ സ്ഥലത്ത് വീടു വച്ചവരോ ആണ് തങ്ങളെന്നും ഇവർ പറയുന്നു. 

ബ്രസിലിയൻ മോഡലിന്റെ ചിത്രം എങ്ങനെ വന്നു? 

ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ച് വോട്ടെടുപ്പിൽ ക്രമക്കേട് നടത്തിയെന്നായിരുന്നു രാഹുലിന്റെ പ്രധാന ആരോപണം. സ്വീറ്റി, സരസ്വതി എന്നിങ്ങനെ വിവിധ പേരുകളിലും വിലാസങ്ങളിലും ഈ ചിത്രം ഉപയോഗിച്ചെന്നായിരുന്നു രാഹുലിന്റെ ആരോപണം. ബ്രസീലിയൻ സ്്ത്രീയുടെ ചിത്രമുള്ള മൂന്ന് സ്ത്രീകളുടെ വീടുകളിൽ ഇന്ത്യൻ എക്‌സ്പ്രസ് സംഘം സന്ദർശനം നടത്തി. ഈ മൂന്ന് സ്ത്രീകളും വോട്ടുചെയ്‌തെന്ന് അവർ പറഞ്ഞു. 

Also Read:ബിഹാർ തിരഞ്ഞെടുപ്പ്; ഇതുവരെ പിടിച്ചെടുത്തത് നൂറ് കോടിയുടെ അനധികൃത പണം

ഇത്തവണ വോട്ട് ചെയ്യാൻ എനിക്ക് ഒരു പ്രശ്നവും ഉണ്ടായില്ല. എന്റെ 2012 ലെ വോട്ടർ കാർഡും അവർ നൽകിയ സ്ലിപ്പും ഞാൻ ഉപയോഗിച്ചു. ഫൊട്ടൊ തെറ്റായി വന്നതിനെപ്പറ്റി അറിയില്ല- സ്വീറ്റി പറഞ്ഞു. പ്രശ്‌നങ്ങളൊന്നുമില്ലാതെ വോട്ടുചെയ്‌തെന്ന് ഇതേ ചിത്രം തന്നെ വോട്ടർപ്പട്ടികയിൽ വന്ന് മഞ്ജീത്ത് എന്ന് യുവതിയും പറഞ്ഞു.

Read More:ഛത്തീസ്ഗഡിൽ ട്രെയിൻ അപകടം; മരണസംഖ്യ 11 ആയി, നിരവധി പേർ ആശുപത്രിയിൽ

Rahul Gandhi Hariyana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: