ക്വാലാലംപൂര്‍: ബംഗ്ലാദേശിലേക്കുള്ള വിമാനയാത്രയ്ക്കിടെ പോണ്‍ വീഡിയോ കണ്ട് വിമാന ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമിച്ച യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 20കാരനായ ഇയാള്‍ മലേഷ്യന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയാണ്.

മലിന്‍ഡോ എയര്‍ ക്രാഫ്റ്റില്‍ വച്ചാണ് സംഭവം നടക്കുന്നത്. വിമാനം ടേക്ക് ഓഫ് ചെയ്തതു മുതല്‍ ഇയാള്‍ വളരെ വിചിത്രമായാണ് പെരുമാറിയിരുന്നതെന്ന് മറ്റുള്ളവര്‍ പറയുന്നു. വിമാനം 10,000 അടി ഉയരത്തില്‍ എത്തിയപ്പോഴാണ് ഇയാള്‍ സ്വന്തം വസ്ത്രം അഴിച്ചു കളഞ്ഞ് പോണ്‍ വീഡിയോ കാണാന്‍ ആരംഭിച്ചത്. എന്നാല്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ വസ്ത്രം ധരിച്ചു.

പിന്നീട് വീണ്ടും തന്റെ വസ്ത്രം അഴിച്ചു മാറ്റിയ ഇയാള്‍ ടോയ്‌ലറ്റിലേക്കു പോകുന്ന വഴി ഒരു ജീവനക്കാരിയെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു. പിന്നീട് സ്ത്രീകളായ പല ജീവനക്കാരോടും മോശമായി പെരുമാറി. ഇയാളെ പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരോട് ആക്രമണോത്സുകതയോടെയാണ് ഇയാള്‍ പെരുമാറിയത്. ഒടുവിൽ മറ്റു ജീവനക്കാർ ഇടപെട്ടാണ് ഇയാളെ ശാന്തനാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ