scorecardresearch

എന്‍ഡിഎയിലേക്ക് തിരിച്ചെത്തുമോ? ഡല്‍ഹിയില്‍ ചന്ദ്രബാബു നായിഡു- അമിത് ഷാ കൂടിക്കാഴ്ച

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന ദ്രൗപതി മുര്‍മുവിനെ ടിഡിപി പിന്തുണച്ചിരുന്നു.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന ദ്രൗപതി മുര്‍മുവിനെ ടിഡിപി പിന്തുണച്ചിരുന്നു.

author-image
Liz Mathew
New Update
amit-shah-chandrababu-naidu

Amit shah-Chandrababu Naidu

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിലെ പുനഃസംഘടനയെക്കുറിച്ചുള്ള അഭൂഹങ്ങള്‍ക്കിടയില്‍ ടിഡിപി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. അമിത് ഷയുടെ വസതിയില്‍ നടന്ന യോഗത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.

Advertisment

ബിജെപിയും മുന്‍ സഖ്യകക്ഷിയായ ടിഡിപിയും തമ്മിലുള്ള സഖ്യസാധ്യതയെക്കുറിച്ചുള്ള ഊഹാപോഹങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന യോഗത്തില്‍ ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടി യുമായി ആന്ധ്രാപ്രദേശിലും ഒരുമിക്കുന്ന സാധ്യതയും നേതാക്കള്‍ ചര്‍ച്ച ചെയ്തതായാണ് വിവരം.
ബിജെപി നേതൃത്വം തെലങ്കാനയെ തങ്ങളുടെ മിഷന്‍ സൗത്തില്‍ പാര്‍ട്ടിയുടെ ശ്രദ്ധാകേന്ദ്രമാക്കുകയും സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ മുന്നേറ്റം നടത്തുകയും ചെയ്തു.

വിഭജനത്തിനു ശേഷമുള്ള ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് 2018ല്‍ ബിജെപിയുമായുള്ള ബന്ധം വേര്‍പെടുത്തിയ നായിഡു ബിജെപിയുമായുള്ള തിരഞ്ഞെടുപ്പ് കരാറില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളായതിനാല്‍, ബിജെപിയുടെ സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗം നേതാക്കള്‍ ചന്ദ്രബാബു നായിഡുവുമായുള്ള സഖ്യത്തെ എതിര്‍ത്തു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചന്ദ്രബാബു വിമര്‍ശിച്ചതും തുടര്‍ന്ന് കോണ്‍ഗ്രസ് ആയുധമാക്കിയതും ഈ നേതാക്കള്‍ ഉദ്ധരിക്കുന്നു.

Advertisment

എന്നിരുന്നാലും, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബിജെപി മുതിര്‍ന്ന നേതൃത്വത്തെ പ്രേരിപ്പിച്ചു. മുമ്പ്, ടിഡിപിയുമായുള്ള സഖ്യം അമിത് ഷാ തള്ളിക്കളഞ്ഞിരുന്നു, എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ കാണാന്‍ ചന്ദ്രബാബു ഡല്‍ഹിയില്‍ ഒന്നിലധികം സന്ദര്‍ശനങ്ങള്‍ നടത്തി. കഴിഞ്ഞ വര്‍ഷം എന്‍ഡിഎയുടെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന ദ്രൗപതി മുര്‍മുവിനെ ടിഡിപി പിന്തുണച്ചിരുന്നു.

Bjp Tdp Nda

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: