മുംബൈ: മഹാരാഷ്ട്രയിലെ കല്യാണിൽ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി നിരവധിപ്പേർക്കു പരുക്കേറ്റു. നാഗ്പൂർ-മുംബൈ തുരന്തോ എക്സ്പ്രസ് തീവണ്ടിയുടെ എൻജിനും അഞ്ചു ബോഗികളുമാണ് പാളം തെറ്റിയത്. ഇന്ന് രാവിലെ 6.45ഓടെയായിരുന്നു സംഭവം. കനത്ത മഴയിൽ രക്ഷാപ്രവർത്തനം തുടരുന്നു.

Train

ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അഞ്ച് എസി കോച്ചുകളാണ് പാളം തെറ്റിയത്. വസിന്ദ്-അസങ്കോണ്‍ സ്‌റ്റേഷനുകള്‍ക്ക് മധ്യേ ഒറ്റപ്പെട്ട സ്ഥലത്തുവച്ചാണ് അപകടമുണ്ടായത്.

രണ്ടാഴ്ച മുമ്പ് മുസാഫിര്‍നഗറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ 27 പേര്‍ മരണപ്പെട്ടിരുന്നു. 60ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

train

ഇതിനു പിന്നാലെ ഖൈഫിയത് എക്‌സ്പ്രസും അപകടത്തില്‍പ്പെട്ടിരുന്നു. തുടരെ തുടരെയുള്ള ട്രെയിന്‍ അപകടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു രാജിവെയ്ക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി അദ്ദേഹത്തോട് കാത്തിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ