Latest News

സിബിഐയിൽ കൂട്ട അഴിച്ചുപണി; ജോയിന്റ് ഡയറക്ടർമാരെയും വക്താവിനെയും സ്ഥലംമാറ്റി

ഇടക്കാല ഡയറക്ടറായി ചുമതലയേറ്റെടുത്ത നാഗേശ്വർ റാവുവാണ് സ്ഥലംമാറ്റ ഉത്തരവുകൾ ഒപ്പുവച്ചത്

ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ​യി​ൽ വീ​ണ്ടും കൂ​ട്ട സ്ഥ​ലം​മാ​റ്റം. അലോക് വർമ്മയെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ഇ​ട​ക്കാ​ല ഡ​യ​റ​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റ നാ​ഗേ​ശ്വ​ർ റാ​വു ആ​റ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രെ സ്ഥ​ലം​മാ​റ്റി. സി​ബി​ഐ വ​ക്താ​വി​നേ​യും സ്ഥ​ലം​മാ​റ്റി​യി​ട്ടു​ണ്ട്.

സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം തി​രി​ച്ചെ​ത്തി​യ അ​ലോ​ക് വ​ർ​മ നടത്തിയ എല്ലാ സ്ഥലംമാറ്റങ്ങളും നാഗേശ്വർ റാവു റദ്ദാക്കി. അ​ലോ​ക് വ​ർ​മ​യെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി നീ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് നാ​ഗേ​ശ്വ​ർ റാ​വു​വി​നെ കേ​ന്ദ്ര സർക്കാർ ഡയറക്ടർ സ്ഥാനത്ത് തിരികെ എത്തിച്ചത്.

അലോക് വർമ്മ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ വ്യാ​ഴാ​ഴ്ച രാ​ത്രി ത​ന്നെ റാ​വു​ ചുമതല ഏറ്റെടുത്തു. അലോക് വർമ്മയുടെ സ്ഥലം മാറ്റ ഉത്തരവുകൾ റദ്ദാക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കൂ​ട്ട സ്ഥ​ല​മാ​റ്റ​വും ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ലോ​ക് വ​ർ​മ​യു​ടെ അ​ടു​പ്പ​ക്കാ​രെയെല്ലാം സിബിഐ ആസ്ഥാനത്ത് നിന്നും റാ​വു നീക്കി.

അതേസമയം ഫയർ ആന്റ് സർവ്വീസസിന്റെ ഡയറക്ടർ ജനറലായി നിയമിതനായ അലോക് വർമ്മ ഈ സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചു. തന്റെ കാലാവധി പൂർത്തിയായതാണെന്നും ഇന്നത്തോടെ സർവ്വീസ് അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പേഴ്സണൽ ആന്റ് ട്രെയിനിങ് വകുപ്പ് സെക്രട്ടറി ചന്ദ്രമൗലിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.

തനിക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്നും തന്റെ വാദം കേൾക്കാതെയാണ് സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് സെലക്ട് കമ്മിറ്റി നീക്കിയതെന്നും അദ്ദേഹം കത്തിൽ പറയുന്നുണ്ട്. 2017 ജൂലൈ 31 ന് തന്നെ തന്റെ ഐപിഎസ് കാലാവധി പൂർത്തിയായെന്നും പിന്നീട് സിബിഐ ഡയറക്ടർ സ്ഥാനത്താണ് അധിക ചുമതല ലഭിച്ചതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഈ സ്ഥാനത്ത് നിന്ന് നീക്കിയ സാഹചര്യത്തിൽ തന്റെ അധിക ചുമതല കാലാവധി കൂടി ഇന്നത്തോടെ പൂർത്തിയായതായി കണക്കാക്കണമെന്നാണ് അദ്ദേഹം പേഴ്സണൽ മന്ത്രാലയത്തിന് അയച്ച കത്തിൽ പറയുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Nageswar rao transfers 6 joint diresctors and spokeprson of cbi

Next Story
കാശ്മീരിൽ ഐഇഡി സ്ഫോടനം; മലയാളിയായ മേജർ എസ്‌ ജി നായർ കൊല്ലപ്പെട്ടു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express