/indian-express-malayalam/media/media_files/uploads/2018/10/M-Nageswar-Rao-CBI-Director.jpg)
ന്യൂഡല്‍ഹി: അലോക് വര്‍മയെ അന്വേഷണവിധേയമായി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി ഇടക്കാല ഡയറക്ടറായി കേന്ദ്ര സര്‍ക്കാര്‍ നിയമച്ചിരിക്കുന്ന എം നാഗേശ്വര റാവുവിനെ അപ്പോയിന്റ്മെന്റ്സ് കമ്മിറ്റി സിബിഐയുടെ അഡീഷണല്‍ ഡയറക്ടറായി നിയമിച്ചു. ഹൈദരാബാദിലെ ഒസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് രസതന്ത്രത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം നേടിയ റാവു മദ്രാസ് ഐഐടിയില്‍ നിന്ന് ഗവേഷണം പൂര്‍ത്തിയാക്കി. ഇതിന് ശേഷമാണ് ഐപിഎസ് നേടി പൊലീസിലെത്തുന്നത്. 2016ല്‍ സിബിഐയുടെ ഭാഗമായി. ജോയിന്റ് ഡയറക്ടറായി.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവും ആര്‍എസ്എസ് ഉന്നത് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളുമാണ് റാവുവെന്ന് ചൂണ്ടിക്കാട്ടി നേരത്തേ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു.ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കി ഹിന്ദുത്വ സംഘടനകളെ ഏല്‍പ്പിക്കുക എന്ന പ്രചാരണത്തിന്റെ മുഖ്യ പ്രയോക്താക്കളിലൊരാളാണ് നാഗേശ്വര റാവു.
ആര്‍എസ്എസുമായി ബന്ധമുള്ള ഇന്ത്യ ഫൗണ്ടേഷന്‍, വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ തുടങ്ങിയവയുമായൊക്കെ അടുത്ത ബന്ധമുണ്ട്. ആര്‍എസ്എസ് പ്രചാരക് ആയി രംഗത്ത് വന്ന് ഇപ്പോള്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന രാം മാധവ് അടക്കമുള്ളവരുമായി അടുത്ത ബന്ധമാണ് നാഗേശ്വര റാവുവിനുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us