scorecardresearch
Latest News

നാഗാലാൻഡിലെ സിവിലിയൻമാരുടെ കൊലപാതകത്തിൽ സേനാ യൂനിറ്റിനെതിരെ പൊലീസ് എഫ്ഐആർ

സുരക്ഷാ സേനയുടെ “ഉദ്ദേശ്യം” “സിവിലിയന്മാരെ കൊലപ്പെടുത്തുകയും പരിക്കേൽപ്പിക്കുകയും ചെയ്യുക” എന്നതായിരുന്നു എന്ന് എഫ്ഐആറിൽ പറയുന്നു

ന്യൂഡൽഹി: നാഗാലാൻഡിൽ സുരക്ഷാ സേനയുടെ ആക്രമണത്തിൽ സിവിലിയൻമാർ കൊല്ലപ്പെട്ട സംഭവത്തിൽ സേനാ യൂണിറ്റിനെതിരെ പൊലീസ് എഫ്ഐആർ. സുരക്ഷാ സേനയുടെ “ഉദ്ദേശ്യം” “സിവിലിയന്മാരെ കൊലപ്പെടുത്തുകയും പരിക്കേൽപ്പിക്കുകയും ചെയ്യുക” എന്നതായിരുന്നു എന്ന് മോൺ ജില്ലയിലെ ടിസിത് പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസർ ഞായറാഴ്ച സമർപ്പിച്ച എഫ്‌ഐആറിൽ പറയുന്നു.

മോൺ ജില്ലയിലെ ശനിയാഴ്ച നടന്ന ആക്രമണത്തിൽ ആറ് സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.

സംഭവം ശനിയാഴ്ച രാത്രിയും ഞായറാഴ്ചയും പ്രദേശത്ത് സംഘർഷാവസ്ഥയ്ക്ക്. ഇതിനിടെ എട്ട് സാധാരണക്കാർ കൂടി കൊല്ലപ്പെട്ടിരുന്നു സുരക്ഷാ സേനയുടെ വെടിവയ്പിലാണ് ഈ സിവിലയൻമാരും കൊല്ലപ്പെട്ടതെന്ന് പ്രദേശവാസികൾ പറയുന്നു. ശനിയാഴ്ച നടന്ന അക്രമത്തിൽ പരിക്കേറ്റ ഒരു സൈനികൻ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

Also Read: നാഗാലാന്‍ഡ് വെടിവയ്പ്: ഖേദം പ്രകടിപ്പിച്ച് അമിത് ഷാ, അന്വേഷണത്തിന് പ്രത്യേക സംഘം

അസം റൈഫിൾസിനെ വിവരം അറിയിച്ചെങ്കിലും, സൈന്യത്തിന്റെ എലൈറ്റ് 21 പാരാ സ്പെഷ്യൽ ഫോഴ്‌സ് നടത്തിയ ഒരു സ്വതന്ത്ര ഓപ്പറേഷനാണ് ശനിയാഴ്ച നടന്നത് എന്ന് സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

“ഡിസംബർ 4 ന്, ഓടിംഗ് ഗ്രാമത്തിലെ കൽക്കരി ഖനി തൊഴിലാളികൾ ബൊലേറോ പിക്കപ്പ് വാഹനത്തിൽ തിരുവിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അപ്പർ തിരുവിനും ഒട്ടിങ്ങിനും ഇടയിലുള്ള ലോങ്‌ഖാവോയിൽ എത്തിയപ്പോൾ, സുരക്ഷാ സേന യാതൊരു പ്രകോപനവുമില്ലാതെ വാഹനത്തിന് നേരെ വെടിയുതിർത്തു, ഇതിൽ നിരവധി ഒട്ടിങ്ങ് ഗ്രാമവാസികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു,” ടിസിത് പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായ ഉബി പോസെഹു കെസോ ഫയൽ ചെയ്ത എഫ്‌ഐആറിൽ പറയുന്നു.

സംഭവസമയത്ത് പോലീസിന്റെ സഹായം ഇല്ലായിരുന്നുവെന്നും സുരക്ഷാ സേന “അവരുടെ പ്രവർത്തനത്തിന് പോലീസ് സഹായം നൽകാൻ പോലീസ് സ്റ്റേഷനോട് അഭ്യർത്ഥിച്ചിട്ടില്ലെന്നും എഫ്‌ഐആറിൽ പറയുന്നു. അതിനാൽ, സുരക്ഷാ സേനയുടെ ഉദ്ദേശ്യം സാധാരണക്കാരെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്യുന്നുവെന്ന് വ്യക്തമാണെന്നും എഫ്ഐആറിൽ പറയുന്നു.

Also Read: കര്‍ണാടകയില്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

അതിനിടെ, ശനിയാഴ്ച വൈകുന്നേരം ആറ് സിവിലിയന്മാർ കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കാൻ സൈന്യം പ്രഖ്യാപിച്ച കോർട്ട് ഓഫ് എൻക്വയറി മേജർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കുമെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.

രണ്ട് മുതിർന്ന ഉദ്യോഗസ്ഥരായ നാഗാലാൻഡ് കമ്മീഷണർ റൊവിലാറ്റുവോ മോർ, ഡയറക്ടർ ജനറൽ ഓഫ് പോലീസ് ടി ജോൺ ലോങ്‌കുമർ എന്നിവർ ഡിസംബർ നാലിന് സാധാരണക്കാരുടെ കൊലപാതകങ്ങളെക്കുറിച്ചും ഡിസംബർ അഞ്ചിന് അസം റൈഫിൾസ് ബേസിൽ നടന്ന അക്രമത്തെക്കുറിച്ചും റിപ്പോർട്ടുകൾ തയ്യാറാക്കിയിട്ടുണ്ട്.

“ശനിയാഴ്ച വൈകുന്നേരം 4.10 ഓടെ, തിരൂവിൽ നിന്ന് ഓട്ടിംഗ് ഗ്രാമത്തിലേക്ക് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എട്ട് കൽക്കരി ഖനി തൊഴിലാളികളെ സുരക്ഷാ സേന പതിയിരുന്ന് ആക്രമിച്ചു, തിരിച്ചറിയാനുള്ള ഒരു ശ്രമവും കൂടാതെയാണ് അത്. അവരെല്ലാം നിരായുധരായ സിവിലിയൻമാരാണ്,” എന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിൽ പറയുന്നു.

“പകൽ വെളിച്ചത്തിൽ തുറന്ന മഹീന്ദ്ര പിക്കപ്പ് ട്രക്കിൽ വന്ന സിവിലിയൻമാരുടെ പക്കൽ ആയുധങ്ങളൊന്നും ഇല്ലായിരുന്നു. എന്നാലും സേന വെടിയുതിർക്കുകയായിരുന്നു. അവരിൽ ആറ് പേർ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു” എന്നും അതിൽ പറയുന്നു.

“തോക്കിന്റെ ശബ്ദം കേട്ട്,ഗ്രാമവാസികൾ സ്ഥലത്തെത്തി. സ്പെഷ്യൽ ഫോഴ്‌സ് ഉദ്യോഗസ്ഥർ ആറ് ഗ്രാമീണരുടെ മൃതദേഹങ്ങൾ പിക്കപ്പ് ട്രക്കിൽ കയറ്റി ടാർപോളിനിൽ പൊതിഞ്ഞ് കയറ്റി മറയ്ക്കാൻ ശ്രമിക്കുന്നത് കണ്ടെത്തി. മൃതദേഹങ്ങൾ അവരുടെ ബേസ് ക്യാമ്പിലേക്ക് കൊണ്ടുപോകുക എന്ന ഉദ്ദേശത്തോടെ അവരെ മറ്റൊരു പിക്കപ്പ് ട്രക്കിലേക്ക് മാറ്റാൻ ശ്രമിച്ചു,” എന്നും റിപ്പോർട്ടിൽ പറയുന്നു.

Also Read: ഇന്ത്യയൊരു മഹാശക്തിയെന്ന് പുടിന്‍; റഷ്യയുമായുള്ള സൗഹൃദം അമൂല്യമെന്ന് മോദി; കൂടിക്കാഴ്ചയ്ക്ക് തുടക്കം

“ടാറ്റാ മൊബൈലിൽ മൃതദേഹങ്ങൾ ടാർപോളിനടിയിൽ കണ്ടെത്തിയതിനെ തുടർന്ന് ഗ്രാമവാസികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷമുണ്ടായി. ഇതോടെ പ്രകോപിതരായ ഗ്രാമവാസികൾ സ്‌പെഷ്യൽ ഫോഴ്‌സിന്റെ മൂന്ന് വാഹനങ്ങൾ കത്തിച്ചു. ഏറ്റുമുട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഗ്രാമവാസികൾക്ക് നേരെ വീണ്ടും വെടിയുതിർത്തു, ഇത് ഏഴ് ഗ്രാമീണരുടെ മരണത്തിലേക്ക് നയിച്ചു. സംഭവസ്ഥലത്ത് നിന്ന് അസം ഭാഗത്തേക്ക് ഓടിപ്പോകുന്നതിനിടെ പ്രത്യേക സേന വിവേചനരഹിതമായി വെടിയുതിർത്തതായി ദൃക്‌സാക്ഷികൾ വഴി സ്ഥിരീകരിച്ചു. കൽക്കരി ഖനിയിലെ കുടിലുകൾക്ക് നേർക്ക് പോലും അവർ വെടിയുതിർത്തു,” റിപ്പോർട്ടിൽ പറയുന്നു.

ശനിയാഴ്ച മരിച്ച 13 സിവിലിയന്മാർക്ക് പുറമെ 14 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും എട്ട് പേർക്ക് നിസാര പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.

തെറ്റായ ആളുകളെയാണ് തങ്ങൾ കൊലപ്പെടുത്തിയതെന്ന് മനസിലാക്കിയ ഉടൻ തന്നെ 21 പാരാ ഫോഴ്‌സിലെ ഉദ്യോഗസ്ഥർ സംഭവത്തെക്കുറിച്ച് അധികൃതരെ അറിയിക്കുകയും മൃതദേഹങ്ങൾ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനായി രണ്ടാമത്തെ പിക്കപ്പ് ട്രക്കിൽ കയറ്റുകയും ചെയ്തുവെന്ന് സുരക്ഷാ സ്ഥാപന വൃത്തങ്ങൾ പറഞ്ഞു. എന്നിരുന്നാലും, പോലീസ് വരുന്നതിന് മുമ്പ്, ഗ്രാമവാസികൾ സ്ഥലത്തെത്തി സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.

ആദ്യ സംഘർഷത്തിനിടെ പരിക്കേറ്റ രണ്ട് പേരെ സുരക്ഷാ ഉദ്യോഗസ്ഥർ വൈദ്യചികിത്സയ്ക്കായി കൊണ്ടുപോയിരുന്നതായും അവർ പറഞ്ഞു. “പരിക്കേറ്റ രണ്ട് പേരെ സൈനിക ഉദ്യോഗസ്ഥർ മെഡിക്കൽ സംവിധാനത്തിലേക്ക് മാറ്റി,” എന്ന് പാർലമെന്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Nagaland civilians killed fir against army unit