Latest News

അവർ ഞങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു, ഞങ്ങൾ ഓടിയിട്ടില്ല; നാഗാലാ‌ൻഡ് വെടിവയ്പിൽ പരുക്കേറ്റയാൾ

സുരക്ഷാസേന തങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നെന്നും തങ്ങൾ ഓടി പോകാൻ ശ്രമിച്ചിട്ടില്ലെന്നും ചികിത്സയിൽ കഴിയുന്ന ഷെയ്‌വാങ് സോഫ്റ്റ്‌ലി പറഞ്ഞു

ന്യൂഡൽഹി: നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ശനിയാഴ്ച വൈകുന്നേരം സുരക്ഷാസേനയുടെ വെടിയേറ്റ് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തിൽ വെളിപ്പെടുത്തലുമായി ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളികളിൽ ഒരാൾ. സുരക്ഷാസേന തങ്ങൾക്ക് നേരെ വെടിയുതിർക്കുക ആയിരുന്നെന്നും തങ്ങൾ ഓടി പോകാൻ ശ്രമിച്ചിട്ടില്ലെന്നും ചികിത്സയിൽ കഴിയുന്ന ഷെയ്‌വാങ് സോഫ്റ്റ്ലി പറഞ്ഞു.

“നേരിട്ടുള്ള ആക്രമണം.. അവർ ഞങ്ങൾക്ക് നേരെ വെടിയുതിർത്തു,” ആക്രമണത്തിൽ നെഞ്ചിനും കൈമുട്ടിനും പരുക്കേറ്റ് അസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷെയ്‌വാങ് പറഞ്ഞു.

ആക്രമണത്തിൽ പരുക്കേറ്റ മറ്റൊരാളായ എയ്‌വാങ് അതേ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ചെവിക്ക് സമീപമാണ് എയ്‌വാങിന് വെടിയേറ്റത്.

തിങ്കളാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ നടത്തിയ പ്രസ്താവനയിൽ സിഗ്നൽ അവഗണിച്ച് വാഹനം പോകാൻ ശ്രമിച്ചപ്പോൾ, തീവ്രവാദികളെന്ന സംശയത്തിലാണ് സൈന്യം വെടിവയ്പ് നടത്തിയതെന്ന് പറഞ്ഞിരുന്നു. എന്നാൽ, “അങ്ങനെ ഒരു സിഗ്നലും നൽകിയില്ല, അവർ ഞങ്ങളെ നേരിട്ട് കൊലപ്പെടുത്തുകയായിരുന്നു, ഞങ്ങൾ ഓടിപോകാൻ ശ്രമിച്ചില്ല, ഞങ്ങൾ വാഹനത്തിൽ ആയിരുന്നു” ഷെയ്‌വാങ് പറഞ്ഞു.

വെടിവയ്പിലും തുടർന്നുണ്ടായ സംഘർഷത്തിലുമായി 13 ഗ്രാമീണരും ഒരു സൈനികനുമാണ് കൊല്ലപ്പെട്ടത്. നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

ശനിയാഴ്ചത്തെ സംഭവം ഓർത്തെടുത്ത ഷെയ്‌വാങ്, കൽക്കരി ഖനിയിലെ ജോലിയും കഴിഞ്ഞു തങ്ങൾ എട്ടു പേർ പിക്ക് അപ് ട്രക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ വഴിയിൽ വച്ച് സുരക്ഷാസേന വെടിവയ്ക്കുകയായിരുന്നെന്ന് പറഞ്ഞു.

“വരുന്ന വഴി, പെട്ടെന്ന് വെടിയുതിർക്കുകയായിരുന്നു, എത്രനേരം അത് തുടർന്നെന്ന് ഓർക്കുന്നില്ല, ബോംബ് പൊട്ടുന്ന പോലെയാണ് തോന്നിയത്, വെളിച്ചം പോയിട്ട് പോലും ഉണ്ടായിരുന്നില്ല, എന്നിട്ടും അവർ വെടിവച്ചു” ഷെയ്‌വാങ് പറഞ്ഞു.

“വെടിവയ്ക്കാൻ ആരംഭിച്ച ഉടനെ എല്ലാവരും കുനിഞ്ഞു. എല്ലാവരും വാഹനത്തിന്റെ തറയിലേക്ക് വീണു. പിന്നീട് എല്ലാവരെയും മറ്റൊരു വാഹനത്തിലേക്ക് കയറ്റി. സഹോദരൻ ഉൾപ്പെടെ മരണപ്പെട്ടെന്ന് അപ്പോൾ അറിയാമായിരുന്നു” ഷെയ്‌വാങ് പറഞ്ഞു. തങ്ങളുടെ കയ്യിൽ പണി ആയുധങ്ങളോ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നും പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Nagaland civilian killings indian army armed forces act

The moderation of comments is automated and not cleared manually by malayalam.indianexpress.com