scorecardresearch
Latest News

സിവിലിയൻമാർ കൊല്ലപ്പെട്ട സംഭവം: അഫ്സ്പ പിൻവലിക്കാൻ നാഗാലാൻഡ് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടും

ചൊവ്വാഴ്ച മുഖ്യമന്ത്രി നെയ്ഫിയു റിയോയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം

സിവിലിയൻമാർ കൊല്ലപ്പെട്ട സംഭവം: അഫ്സ്പ പിൻവലിക്കാൻ നാഗാലാൻഡ് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടും
പ്രതീകാത്മക ചിത്രം

സായുധ സേനകൾക്ക് പ്രത്യേക അധികാരം നൽകുന്ന നിയമം (അഫ്സ്പ) പിൻവലിക്കാൻ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടാൻ നാഗാലാൻഡ് സംസ്ഥാന സർക്കാർ തീരുമാനിച്ചു. നാഗാലാൻഡിൽ സുരക്ഷാ സേന 14 സാധാരണക്കാരെ കൊലപ്പെടുത്തിയ സംഭവത്തിന് പിറകെയാണ് അഫ്സ്പ പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ചൊവ്വാഴ്ച മുഖ്യമന്ത്രി നെയ്ഫിയു റിയോയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) അന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി.നടന്നുകൊണ്ടിരിക്കുന്ന ഹോൺബിൽ ഫെസ്റ്റിവൽ സിവിലിയൻ കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചു. എന്നിരുന്നാലും, വേദിയിലെ സ്റ്റാളുകൾ തുറന്ന് പ്രവർത്തിക്കുകയും ടൂറിസം വകുപ്പ് ലളിതമായ സമാപന ചടങ്ങ് നടത്തുകയും ചെയ്യും.

സംസ്ഥാന തലസ്ഥാനത്തിനടുത്തുള്ള കിസാമയിലെ നാഗ ഹെറിറ്റേജ് വില്ലേജിൽ നടക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ടൂറിസം മാമാങ്കമായ 10 ദിവസത്തെ ഹോൺബിൽ ഫെസ്റ്റിവൽ ഡിസംബർ 10നായിരുന്നു അവസാനിക്കേണ്ടിയിരുന്നത്. ഫെസ്റ്റിവലിലെ വേദിയിലെ പരിപാടികൾ തിങ്കളാഴ്ച സംസ്ഥാന സർക്കാർ റദ്ദാക്കിയിരുന്നു.

Also Read: നാഗാലാൻഡിലെ സിവിലിയൻമാരുടെ കൊലപാതകത്തിൽ സേനാ യൂനിറ്റിനെതിരെ പൊലീസ് എഫ്ഐആർ

കിഴക്കൻ നാഗാലാൻഡിൽ നിന്നും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള നിരവധി ഗോത്രങ്ങൾ മോൺ ജില്ലയിലെ കൊലപാതകങ്ങളുടെ പേരിൽ അവരുടെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചിരുന്നു.

ഡിസംബർ നാലിനാണ് സുരക്ഷാ സേനയുടെ വെടിവയ്പിൽ സാധാരണക്കാർ കൊല്ലപ്പെട്ടത്. കൽക്കരി ഖനിയിലെ തൊഴിലാളികളെന്ന് കരുതുന്ന സാധാരണക്കാർ വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ സുരക്ഷാ സേന അവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആറ് സാധാരണക്കാർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇത് പിന്നീട് പ്രദേശത്ത് അക്രമത്തിന് കാരണമായി, അതിൽ എട്ട് പേർ കൂടി (ശനിയാഴ്ച ഏഴ് പേരും, ഞായറാഴ്ച ഒരാളും) കൊല്ലപ്പെട്ടു.

സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ വിഷയത്തിൽ പാർലമെന്റിലുയർന്ന ചോദ്യങ്ങൾക്ക് തിങ്കളാഴ്ച മറുപടി നൽകിയിരുന്നു. “ഇന്ത്യൻ ആർമിയിലെ 21 പാരാ കമാൻഡോമാരുടെ സംഘം ഡിസംബർ നാലിന് വൈകുന്നേരം മോൺ ജില്ലയിൽ കലാപകാരികൾക്കായി പതിയിരുന്ന് ആക്രമണം നടത്തി എന്നാൽ അപ്പോൾ ആള് മാറിപ്പോയി. നാഗാലാൻഡിലെ ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ സർക്കാർ ആത്മാർത്ഥമായി ഖേദിക്കുന്നു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു,” എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

Also Read: മധ്യപ്രദേശിലെ കത്തോലിക്കാസഭ സ്‌കൂളിന് നേരെ ബജ്‌രംഗ്ദൾ, വിഎച്ച്പി പ്രവർത്തകരുടെ ആക്രമണം

സുരക്ഷാ സേനയുടെ “ഉദ്ദേശ്യം” “സിവിലിയന്മാരെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും” ചെയ്യുക എന്നതായിരുന്നു എന്ന് ഈ സംഭവത്തിൽ മോൺ ജില്ലയിലെ ടിസിറ്റ് പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ സമർപ്പിച്ച എഫ്‌ഐആറിൽ പറയുന്നു.

“ഡിസംബർ 4 ന്, ഓടിംഗ് ഗ്രാമത്തിലെ കൽക്കരി ഖനി തൊഴിലാളികൾ ബൊലേറോ പിക്കപ്പ് വാഹനത്തിൽ തിരുവിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അപ്പർ തിരുവിനും ഒട്ടിങ്ങിനും ഇടയിലുള്ള ലോങ്‌ഖാവോയിൽ എത്തിയപ്പോൾ, സുരക്ഷാ സേന യാതൊരു പ്രകോപനവുമില്ലാതെ വാഹനത്തിന് നേരെ വെടിയുതിർത്തു, ഇതിൽ നിരവധി ഒട്ടിങ്ങ് ഗ്രാമവാസികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു,” ടിസിത് പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായ ഉബി പോസെഹു കെസോ ഫയൽ ചെയ്ത എഫ്‌ഐആറിൽ പറയുന്നു.

സംഭവസമയത്ത് പോലീസിന്റെ സഹായം ഇല്ലായിരുന്നുവെന്നും സുരക്ഷാ സേന “അവരുടെ പ്രവർത്തനത്തിന് പോലീസ് സഹായം നൽകാൻ പോലീസ് സ്റ്റേഷനോട് അഭ്യർത്ഥിച്ചിട്ടില്ലെന്നും എഫ്‌ഐആറിൽ പറയുന്നു. അതിനാൽ, സുരക്ഷാ സേനയുടെ ഉദ്ദേശ്യം സാധാരണക്കാരെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്യുന്നുവെന്ന് വ്യക്തമാണെന്നും എഫ്ഐആറിൽ പറയുന്നു.

Also Read: യുപിയില്‍ 17 വിദ്യാര്‍ഥിനികളെ മയക്കുമരുന്ന് നല്‍കി ‘പീഡിപ്പിച്ച’ സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍മാര്‍ക്കെതിരെ കേസ്

സംഭവത്തിൽ സൈന്യം അഗാധമായ ഖേദം പ്രകടിപ്പിക്കുകയും കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. “നിർഭാഗ്യകരമായ ജീവഹാനിയുടെ കാരണം ഉയർന്ന തലത്തിലുള്ള ഒരു കോടതി അന്വേഷണത്തിലാണ്, നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കും,” സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

തിങ്കളാഴ്ച മോൺ ടൗണിൽ നടന്ന 14 സിവിലിയന്മാരുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രി റിയോ അടക്കമുള്ളവർ പങ്കെടുത്തു. “അസ്വസ്ഥമാ. പ്രദേശങ്ങളിൽ” സുരക്ഷാ സേനയ്ക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന അഫ്സ്പ പിൻവലിക്കണമെന്ന് ആവശ്യത്തെ മുഖ്യമന്ത്രിയും ചടങ്ങിനിടെ പിന്തുണച്ചിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Nagaland calls off hornbill festival protest civilian killings

Best of Express