ഗുവാഹട്ടി: ഗലാൻഡിൽ പട്ടിയിറച്ചി പൂർണമായും നിരോധിച്ച് സംസ്ഥാന സർക്കാർ. പട്ടികളോടുള്ള ക്രൂരത നിരോധിക്കണമെന്നാവശ്യപ്പെട്ട് മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍ സര്‍ക്കാരിനു നിവേദനം നല്‍കിയിരുന്നു.

നാഗാലാൻഡ് ചീഫ് സെക്രട്ടറി ടെംജെൻ ടോയാണ് പുതിയ തീരുമാനം ട്വിറ്ററിലൂടെ അറിയിച്ചത്: “നായ്ക്കളുടെയും നായ വിപണികളുടെയും വാണിജ്യ ഇറക്കുമതിയും കച്ചവടവും നിരോധിക്കാനും വേവിച്ചതും പാകം ചെയ്യാത്തതുമായ നായ ഇറച്ചി വിൽപ്പന നിരോധിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. സംസ്ഥാന മന്ത്രിസഭയുടെ ഔദ്യോഗിക തീരുമാനത്തെ അഭിനന്ദിക്കുന്നു,” ടെംജൻ ടോയ് കുറിച്ചു. ബിജെപി എംപിയും മൃഗ ക്ഷേമ പ്രവര്‍ത്തകയുമായ മനേക ഗാന്ധിയേയും മുഖ്യമന്ത്രി നെഫ്യൂ റിയോയേയും ടാഗ് ചെയ്താണ് ചീഫ് സെക്രട്ടറിയുടെ ട്വീറ്റ്.

പട്ടിയിറച്ചി വിൽപ്പനയും ഉപഭോഗവും ഇന്ത്യയിലെ നിയമങ്ങൾ അനുസരിച്ച് നിയമവിരുദ്ധമാണെന്നും സംസ്കാരത്തിന്റെ മറവിൽ ഇത് അനുവദിക്കാനാവില്ലെന്നും കഴിഞ്ഞദിവസം മനേക ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.

Read More: സ്ഥിതി വഷളാക്കുന്ന നീക്കങ്ങൾ ഉണ്ടാകരുത്; മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തിന് പിന്നാലെ ചൈന

ദിമാപുരിലെ ചന്തകളില്‍ പട്ടികളെ വില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പട്ടികളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കവിയും രാജ്യസഭാ മുന്‍ അംഗവുമായ പ്രിതീഷ് നന്ദി ട്വിറ്ററില്‍ ഈ വിഷയം ഉയർത്തിക്കാട്ടുകയും ഇത് ചർച്ച ചെയ്യപ്പെടണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിരന്നു. മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമായ പ്രവൃത്തി നിരോധിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് കൂട്ട ഇ-മെയില്‍ അയക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

നാഗാലാൻഡിലെ ചില സമുദായങ്ങളിലും വടക്കുകിഴക്കൻ മേഖലയിലെ ചില പ്രദേശങ്ങളിലും പട്ടിയിറച്ചി ഒരു രുചികരമായ വിഭവമായി കണക്കാക്കപ്പെടുന്നു. പരമ്പരാഗതമായി സംസ്ഥാനത്ത് പതിറ്റാണ്ടുകളായി ഇത് ഉപയോഗിക്കുന്നു. നാഗാലാൻഡിലെ ചില കമ്മ്യൂണിറ്റികൾ പട്ടിയിറച്ചിക്ക് ഔഷധഗുണമുണ്ടെന്ന് കരുതുന്നു.

2016 ൽ അസമിൽ നിന്നുള്ള ഒരു അഭിഭാഷകൻ നിയമപരമായ നോട്ടീസ് അയച്ചതിനെത്തുടർന്ന് നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ പിന്നീട് തീരുമാനമൊന്നും കൈക്കൊണ്ടില്ല. അതേ വർഷം തന്നെ മനേക ഗാന്ധി വടക്കു കിഴക്കൻ മേഖലയുടെ വികസന വിഗസന വിഭാഗം (ഡോണർ) മന്ത്രി ജിതേന്ദ്ര സിങ്ങിന് കത്ത് നൽകിയിരുന്നു.

Read More: Nagaland Cabinet bans sale of dog meat

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook