scorecardresearch

നാഗാലാൻഡിൽ അഫ്പ്സ്പ പിൻവലിക്കണമെന്ന ആവശ്യം: കേന്ദ്രം പ്രത്യേക സമിതി രൂപീകരിച്ചതായി സംസ്ഥാന സർക്കാർ

സമിതിയോട് 45 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു

Nagaland, Nagaland AFSPA, Nagaland AFSPA repeal, Centre panel for AFSPA repeal, AFSPA panel, Oting, Nagaland killings, Mon killings, Oting killings, Nagaland, Nagaland news, Indian Express, അഫ്സ്പ, Malayalam News,, IE Malayalam
ഫയൽ ചിത്രം

നാഗാലാൻഡിൽ സായുധ സേനക്ക് പ്രത്യേക അധികാരം നൽകുന്ന നിയമം (അഫ്പ്സ്പ) പിൻവലിക്കുന്നതിനുള്ള ആവശ്യം ഉയരവെ ഈ ആവശ്യം പരിശോധിക്കാൻ കേന്ദ്രം ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് നാഗാലാൻഡ് സർക്കാ പ്രസ്താവനയിൽ പറഞ്ഞു. നാഗാലാൻഡിൽ സിവിലിയൻമാരുടെ കൊലപാതകത്തിന് പിറകെ അഫ്പ്സ്പ പിൻവലിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

കേന്ദ്രസർക്കാർ രൂപീകരിക്കുന്ന കമ്മിറ്റിയോട് 45 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നതായും നാഗാലാൻഡ് സർക്കാർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നാഗാലാൻഡിൽ നിന്ന് അഫ്‌സ്പ പിൻവലിക്കാനാകുമോയെന്നും സംസ്ഥാനത്തിന്റെ “ബുദ്ധിമുട്ടുള്ള പ്രദേശം” എന്ന പദവി നീക്കം ചെയ്യണമോ എന്നും തീരുമാനിക്കുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.

മോൺ ജില്ലയിലെ ഒട്ടിംഗിൽ സുരക്ഷാ സേനയുടെ ആക്രമണത്തിൽ 14 സിവിലിയന്മാർ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് നാഗാലാൻഡിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി നെയ്ഫിയു റിയോ ഉൾപ്പെടെയുള്ള നാഗാലാൻഡ് സർക്കാരിന്റെ പ്രതിനിധികൾ വ്യാഴാഴ്ച ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Also Read: ബൂസ്റ്റര്‍ ഡോസ്: പുതിയ വാക്സിന് സാധ്യത; നാലെണ്ണം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍

ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാഗാലാൻഡ് ഉപമുഖ്യമന്ത്രി വൈ പാറ്റൺ മുൻ മുഖ്യമന്ത്രി ടിആർ സെലിയാങ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവരും പങ്കെടുത്തു.

മോണിലെ അസം റൈഫിൾസ് യൂണിറ്റ് ഉടൻ മാറ്റണമെന്ന് നാഗാലാൻഡിൽ നിന്നുള്ള പ്രതിനിധി സംഘം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് അഭ്യർത്ഥിച്ചു.

വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും ചില പ്രത്യേക സാഹചര്യങ്ങളിൽ വെടിവെച്ച് കൊല്ലാനും സുരക്ഷാ സേനയ്ക്ക് വ്യാപകമായ അധികാരം നൽകുന്ന അഫ്സ്പ റദ്ദാക്കണമെന്ന ആവശ്യം നാഗാലാൻഡിലും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒട്ടിങ്ങിലെ സംഭവത്തിന് ശേഷം ശക്തമായി ഉയരുകയാണ്. ഈ നിയമം പിൻവലിക്കാൻ ആവശ്യപ്പെട്ട് കൊഹിമയിൽ വൻ പ്രതിഷേധ റാലികൾ നടന്നു, നാഗാലാൻഡ് മന്ത്രിസഭയും നിയമം പിൻവലിക്കാൻ ശുപാർശ ചെയ്തു. ഈ ആഴ്ച ആദ്യം നാഗാലാൻഡ് അസംബ്ലിയുടെ പ്രത്യേക സമ്മേളനം അഫ്‌സ്പ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Nagaland afspa repeal centre panel amit shah