/indian-express-malayalam/media/media_files/uploads/2023/07/Amit-Shah-p.jpg)
Amit-Shah
ന്യൂഡല്‍ഹി:ഏക സിവില്‍ കോഡ് (യുസിസി) നിയമനിര്‍മ്മാണത്തില്‍ നിന്ന് ക്രിസ്ത്യന്‍ സമൂഹത്തെയും ചില ഗോത്രവര്‍ഗ്ഗക്കാരെയും ഒഴിവാക്കാനുള്ള ആശയം ലോ കമ്മീഷന്‍ പരിഗണിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയതായി നാഗാ നേതാക്കളുടെ പ്രതിനിധി സംഘം.
മുഖ്യമന്ത്രി നെഫ്യു റിയോയുടെ നേതൃത്വത്തിലുള്ള 12 അംഗ നാഗാ പ്രതിനിധി സംഘം ബുധനാഴ്ച അമിത് ഷായെ കണ്ടു, യുസിസി നടപ്പാക്കുന്നതും ഇന്തോ-നാഗ സമാധാന ചര്‍ച്ചകളിലെ പുരോഗതിയില്ലായ്മയും ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ആശങ്കകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ലക്ഷ്യം.
നാഗാലാന്‍ഡിന് ബാധകമായ ആര്‍ട്ടിക്കിള്‍ 371 (എ) യെ കുറിച്ച് ഞങ്ങള്‍ ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു, ഇത് 1960 ജൂലൈയില്‍ നാഗാ ഗോത്രങ്ങളും ഇന്ത്യാ ഗവണ്‍മെന്റും തമ്മില്‍ ഒപ്പുവെച്ച 16 പോയിന്റ് കരാറിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ കരാര്‍ പ്രകാരം ആര്‍ട്ടിക്കിള്‍ 371 (എ), ഞങ്ങളുടെ മതപരവും സാംസ്‌കാരികവുമായ ആചാരങ്ങളില്‍ നാം പ്രയോഗിക്കുന്ന സ്വാതന്ത്ര്യത്തെ പാര്‍ലമെന്റ് പാസാക്കിയ ഒരു കേന്ദ്ര നിയമത്തിനും തടസ്സപ്പെടുത്താന്‍ കഴിയില്ല. അത്തരമൊരു നിയമം സംസ്ഥാന അസംബ്ലി ഒരു പ്രമേയമായി പാസാക്കിയാല്‍ മാത്രമേ അത് നാഗാലാന്റ് സംസ്ഥാനത്തിന് ബാധകമാകൂ, ''നാഗലാന്‍ഡ് സര്‍ക്കാരിന്റെ വക്താവും ഭരണകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുടെ (എന്‍ഡിപിപി) ഉപദേശകനുമായ കെ ജി കെനി പറഞ്ഞു.
ഒരു യുസിസിയുടെ പരിധിയില്‍ നിന്ന് ക്രിസ്ത്യാനികളെയും (നാഗാലാന്‍ഡിലെ) ചില ഗോത്രവര്‍ഗ്ഗക്കാരെയും ഒഴിവാക്കുന്നത് ലോ കമ്മീഷന്‍ പരിഗണിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി ഞങ്ങള്‍ക്ക് ഉറപ്പുനല്‍കി,' ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കവെ കെനി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രതികരണത്തില്‍ നാഗാ പ്രതിനിധികള്‍ ആശ്വാസവും വളരെ സന്തോഷവുമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
1963 ഡിസംബറില്‍ നാഗാലാന്‍ഡിന് സംസ്ഥാന പദവി ലഭിച്ച 1960-ലെ 16 പോയിന്റ് ഉടമ്പടി നാഗാ ആചാര നിയമങ്ങളും സാമൂഹിക-മത ആചാരങ്ങളും ഭൂമിയും വിഭവങ്ങളും സംരക്ഷിക്കുന്നു. ''ലോ കമ്മീഷന്‍ വിജ്ഞാപനത്തിന് ശേഷം നാഗാലാന്‍ഡില്‍ ഒരുപാട് അതൃപ്തിയുണ്ട്. നാഗാലാന്‍ഡിലേക്ക് ഒരു യുസിസി വിപുലീകരിക്കുകയാണെങ്കില്‍, അത് ഇന്ത്യയുടെ പ്രധാന ഭൂപ്രദേശവും നാഗാ ജനതയും തമ്മിലുള്ള ഏക പാലമായ ആര്‍ട്ടിക്കിള്‍ 371 (എ) യുടെ സാധുതയെ ചോദ്യം ചെയ്യുന്നു,'' കെനി പറഞ്ഞു. കൂടുതല്‍ വായിക്കാന്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.