ഇംഫാൽ: മണിപ്പൂരിൽ സർക്കാരു​ണ്ടാക്കാൻ ബി.ജെ.പിക്ക്​ ഗവർണറുടെ ക്ഷണം. എസ്​. ബിരേൻ സിങിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഗോവയിലെ പോലെ മണിപ്പൂരിലെയും ഏറ്റവും വലിയ ഒറ്റകക്ഷി ​കോൺ​​ഗ്രസാണ്​.

28 സീറ്റുകളാണ്​ കോൺഗ്രസിന്​ തെരഞ്ഞെടുപ്പിൽ ലഭിച്ചത്​. 21 എം.​എ​ൽ.​എ​മാ​ർ മാ​ത്ര​മേ​യു​ള്ളു​വെ​ങ്കി​ലും ബി.​ജെ.​പി​ക്ക്​ ആ​ത്​​മ​വി​ശ്വാ​സ​മേ​റെ​യാ​ണ്. ​60 അം​ഗ സ​ഭ​യി​ൽ 32 പേ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്ന്​​ ബി.​ജെ.​പി ഗ​വ​ർ​ണ​റോ​ട്​ അ​വ​കാ​ശ​മു​ന്നയിച്ചത്​.

സർക്കാറുണ്ടാക്കാനുള്ള കേവല ഭൂരിപക്ഷവും നിയമപരമായ അവകാശവും തങ്ങൾക്കുണ്ടെന്ന അവകാശവാദം ബിജെപി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ ക്ഷണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ