/indian-express-malayalam/media/media_files/2025/12/28/myanmar-election-2025-12-28-13-01-51.jpg)
Myanmar Election Updates
Myanmar Election Updates: യാങ്കൂൺ: സൈനിക ഭരണകൂടം നിലവില്‍ വന്ന ശേഷം നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മ്യാൻമര്‍ ജനത . രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും യുദ്ധം തുടരുന്നതിനാൽ സൈനിക സർക്കാരിൻ്റെ മേൽനോട്ടത്തിലാണ് തെരഞ്ഞെടുപ്പ്.
Also Read:യുക്രൈയ്ൻ സമാധാന പദ്ധതി; ട്രംപ്-സെലൻസ്‌കി നിർണായക കൂടിക്കാഴ്ച ഇന്ന്
2021 ൽ സൈന്യം അധികാരം പിടിച്ചെടുത്തതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. അതുകൊണ്ട് തന്നെ രാജ്യത്തിൻ്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണെന്നുള്ള പ്രത്യേകത കൂടിയുണ്ട്. ഓങ് സാൻ സൂകിയുടെ ജനാധിപത്യ സർക്കാരിനെ പുറത്താക്കിയാണ് സൈന്യം അധികാരം പിടിച്ചെടുത്തത്.
Also Read:ബംഗ്ലാദേശ് കലാപം: 17 വർഷങ്ങൾക്കുശേഷം ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ തിരിച്ചെത്തി
പിന്നീട് ആരംഭിച്ച ജനകീയപ്രക്ഷോഭങ്ങൾ ആഭ്യന്തരയുദ്ധങ്ങളിലേക്ക് നയിച്ചതാണ് ഇന്ന് മ്യാൻമർ നേരിടുന്ന പ്രശ്‌നം. എന്നാൽ ഈ സാഹചര്യത്തിൽ ഈ തിരഞ്ഞെടുപ്പിനെ ജനാധിപത്യത്തിലേക്കുള്ള മടക്കം എന്നാണ് സൈന്യം വിശേഷിപ്പിക്കുന്നത്.
മൂന്ന് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 330 ടൗൺഷിപ്പുകളിൽ 102 എണ്ണത്തിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. രണ്ടാം ഘട്ടം 2026 ജനുവരി 11 നും മൂന്നാം ഘട്ടം 2026 ജനുവരി 25 നും നടക്കും. ഫലം ജനുവരി അവസാനത്തോടെ പ്രഖ്യാപിക്കുമെന്നാണ് വിവരം.57 പാർട്ടികൾ മത്സരിക്കുന്നുണ്ടെങ്കിലും രാജ്യവ്യാപകമായി ആറ് പാർട്ടികളാണ് മത്സരിക്കുന്നത്.
Read More:10 മാസത്തിനുള്ളിൽ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു; വീണ്ടും അവകാശവാദവുമായി ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us