മ്യാൻമർ: മ്യാൻമറിലെ പ്രസിദ്ധമായ പഞ്ചനക്ഷത്ര ഹോട്ടൽ യാങ്കോൺ പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ഒരാൾ മരിക്കുകയും,രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക സമയം 3 മണിയോടെയാണ് സംഭവമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

Yangon

പുകയും,ചൂടും മൂലം സംശയം തോന്നിയ ഹോട്ടൽ ജീവനക്കാരാണ് തീ കത്തിപ്പടരുന്നത് കണ്ടത്. തുടർന്ന് ഹോട്ടലിൽ ഉണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. 100ഓളം ഫയർ എഞ്ചിനുകൾ മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത് തീ പിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.

Yangon

ഫയർ അലാറം തങ്ങൾ കേട്ടിരുന്നില്ലെന്നും, പുകയുടെ മണം വന്ന് പുറത്തിറങ്ങിയപ്പോഴാണ് തീ കത്തുന്നത് കണ്ടെതെന്നും ഹോട്ടലിൽ താമസിച്ചിരുന്നൊരാൾ പ്രാദേശിക വാർത്താ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മ്യാൻമറിലെ കാണ്ടവാഗി തടാകത്തിന് സമീപമാണ് 1990ൽ യാങ്കോൺ ഹോട്ടൽ നിർമ്മിച്ചത്. പൂർണമായും തേക്കിൽ നിർമ്മിച്ച ഹോട്ടലിന്‍റെ രൂപകൽപ്പന ബർമ്മീസ് മാതൃകയിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ