Latest News
സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്
ഇന്ന് ചെറിയ പെരുന്നാള്‍; ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ആഘോഷം
ഇസ്രയേലിന് പിന്തുണ, സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷ: ജോ ബൈഡന്‍
35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ
രാജ്യത്ത് 3.62 ലക്ഷം പുതിയ കേസുകള്‍; 4,120 മരണം

സ്വാധീനിക്കാന്‍ ശ്രമിച്ചു, പിന്നീട് ഭീഷണിപ്പെടുത്തി; കത്തുവ അന്വേഷണ ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍

“ഒരേ മതത്തിൽ പെട്ടവരാണെന്നും പറഞ്ഞ് അവർ സ്വാധീനിക്കാൻ ശ്രമിച്ചു. എന്നാൽ എൻറെ മതം എന്റെ യൂണിഫോമാണ്.”

കശ്മീര്‍: കത്തുവ കൂട്ട ബലാത്സംഗക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പ്രത്യേക അന്വേഷണ സംഘത്തിലെ ഏക വനിതാ ഓഫീസര്‍ ശ്വേതാംബരി ശര്‍മ്മ. അന്വേഷണം വഴി തിരിച്ചു വിടാന്‍ കേസിലെ പ്രതികളും, അവരുടെ ബന്ധുക്കളും, അവരോട് അനുകമ്പ പ്രകടിപ്പിക്കുന്നവരും, ചില അഭിഭാഷകരും അവരാലാകുന്നതെല്ലാം ചെയ്തുവെന്ന് ശ്വേതാംബരി പറയുന്നു. തങ്ങളെ അവഹേളിക്കാവുന്നതിന്റെയും ബുദ്ധിമുട്ടിക്കാവുന്നതിന്റെയും അങ്ങേയറ്റം അവര്‍ ചെയ്തുവെന്നും എന്നാല്‍ തങ്ങള്‍ ഉറച്ച നിലപാടില്‍ തന്നെ നിന്നുവെന്നും ശ്വേതാബരി ശര്‍മ്മ ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ജനുവരി 10നാണ് എട്ടുവയസുകാരിയെ കാണാതായത്. പൊലീസും വീട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും ജനുവരി 17ന് കുട്ടിയുടെ മൃതദേഹം മാത്രമാണ് കണ്ടെത്താനായത്.

‘എല്ലാ എതിര്‍പ്പുകളും അവഗണിച്ചാണ് ഞങ്ങള്‍ ജോലി ചെയ്തത്. പലപ്പോഴും നിരാശ തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് ഹിരണ്‍നഗര്‍ പൊലീസ് സ്റ്റേഷനിലെ തന്നെ ഉദ്യോഗസ്ഥര്‍ കേസ് അന്വേഷണം ഗതിമാറ്റിവിടാനും, കുട്ടിയുടെ വസ്ത്രങ്ങളും മറ്റു തെളിവുകളും ഇല്ലാതാക്കാനും കൈക്കൂലി വാങ്ങി എന്നറിഞ്ഞപ്പോള്‍. എന്നിട്ടും എന്നാല്‍ കുറ്റക്കാരെ നീതിപീഠത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സഹായിച്ചതിനു പിന്നില്‍ ഒരു അദൃശ്യ ശക്തി ഉണ്ടെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. ദുര്‍ഗാ ദേവിയുടെ അനുഗ്രഹം ഞങ്ങള്‍ക്കു മേല്‍ ഉണ്ടായിരുന്നെന്നു വിശ്വസിക്കുന്നു,’ ശ്വേതാംബരി പറയുന്നു.

‘പ്രതികളെല്ലാം ബ്രാഹ്മണരായതുകൊണ്ട് അതുവച്ച് സ്വാധീനിക്കാന്‍ അവര്‍ ശ്രമിച്ചു. ഒരേ മതത്തിലും ജാതിയിലും ഉള്ളവരല്ലേ, അതിനാല്‍ ഒരു മുസ്ലീം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നതിന് അവരെ ഞാന്‍ കുറ്റക്കാരായി കണക്കാക്കരുത് എന്നൊക്കെയായിരുന്നു. ജമ്മു കശ്മീരിലെ പൊലീസ് ഒഫീസര്‍ എന്ന നിലയില്‍ എനിക്ക് മറ്റൊരു മതവുമില്ല, എന്റെ മതം എന്റെ പൊലീസ് യൂണിഫോം മാത്രമാണെന്നു ഞാന്‍ അവരോട് പറഞ്ഞു,’ ശ്വേതാംബരി വ്യക്തമാക്കി.

എല്ലാ അടവുകളും പരാജയപ്പെട്ടപ്പോള്‍ കുറ്റവാളികളുടെ ബന്ധുക്കളും അവരോട് അനുകമ്പയുള്ളവരും തങ്ങളെ ഭീഷണിപ്പെടുത്താനും ബ്ലാക്ക്‌മെയ്ല്‍ ചെയ്യാനുമെല്ലാം ശ്രമിച്ചതായും ഈ പൊലീസ് ഉദ്യോഗസ്ഥ പറയുന്നു. ലാത്തികളും, പ്ലക്കാര്‍ഡുകളും ത്രിവര്‍ണ പതാകകളുമായി എത്തി, മുദ്രാവാക്യം വിളിച്ചും അവര്‍ മറ്റു ഗ്രാമങ്ങളിലേക്കും കോടതിയിലേക്കുമുള്ള തങ്ങളുടെ വഴി മുടക്കാന്‍ ശ്രമിച്ചതായും ശ്വേതാംബരി പറയുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: My only religion was my uniform officer who cracked kathua case

Next Story
കത്തുവ ബലാംൽസംഗ-കൊല: തങ്ങൾ തെറ്റ് ചെയ്തിട്ടില്ലെന്ന് പ്രതികൾ, വിചാരണ മാറ്റി
The moderation of comments is automated and not cleared manually by malayalam.indianexpress.com