scorecardresearch

സോന്‍ഭദ്ര വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കണ്ടു; പ്രതിഷേധം അവസാനിപ്പിച്ച് പ്രിയങ്ക

ഞാന്‍ തിരിച്ചു വരും-പ്രിയങ്ക ഗാന്ധി

ഞാന്‍ തിരിച്ചു വരും-പ്രിയങ്ക ഗാന്ധി

author-image
WebDesk
New Update
സോന്‍ഭദ്ര വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കണ്ടു; പ്രതിഷേധം അവസാനിപ്പിച്ച് പ്രിയങ്ക

മിര്‍സാപൂര്‍: സോന്‍ഭദ്ര വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ പ്രിയങ്ക ഗാന്ധി കണ്ടു. ഇതോടെ 24 മണിക്കൂര്‍ പിന്നിട്ട പ്രതിഷേധം അവസാനിപ്പിച്ച് ഡല്‍ഹിയിലേക്ക് മടങ്ങാന്‍ പ്രിയങ്ക തീരുമാനിച്ചു. എന്നാല്‍ താന്‍ തിരികെ വരുമെന്ന് ഉറപ്പ് നല്‍കിയാണ് പ്രിയങ്ക പ്രതിഷേധം അവസാനിപ്പിച്ചത്.

Advertisment

''ഞാന്‍ തിരിച്ചു വരും, അവരെ കണ്ടതോടെ എന്റെ ലക്ഷ്യം പൂര്‍ത്തിയായി. ഞാന്‍ ഇപ്പോഴും കസ്റ്റഡിയിലാണ്. എന്താണ് അധികൃതര്‍ പറയുന്നത് എന്ന് നോക്കട്ടെ'' പ്രിയങ്ക പറഞ്ഞു. അതേസമയം പ്രിയങ്കയ്ക്ക് സോന്‍ഭദ്രയൊഴികെ എവിടെ വേണമെങ്കിലും പോകാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

അതേസമയം, കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി 10 ലക്ഷം രൂപ നല്‍കുമെന്നും പ്രിയങ്ക പറഞ്ഞു. 10 പേരാണ് സോന്‍ഭദ്ര വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഇതില്‍ നാല് സ്ത്രീകളുമുള്‍പ്പെടും. ഉഭ ഗ്രാമത്തലവന്‍ ഇകെ ദത്ത് രണ്ട് വര്‍ഷം മുമ്പ് 36 ഏക്കര്‍ കൃഷിഭൂമി വാങ്ങിയിരുന്നു. ഭൂമി ഏറ്റെടുക്കാന്‍ ഇയാള്‍ എത്തിയതോടെ ഗ്രാമീണര്‍ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ദത്തിന്റെ ആളുകള്‍ ഗ്രാമീണര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

Advertisment

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണാന്‍ എത്തിയതായിരുന്നു പ്രിയങ്ക. എന്നാല്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പ്രിയങ്കയെ അവിടേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പൊലീസ് തടയുകയായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രിയങ്കയെ കസ്റ്റഡിയിലെടുത്ത് മിര്‍സാപ്പൂര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇതോടെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണാതെ മടങ്ങില്ലെന്ന് നിലപാടെടുത്ത പ്രിയങ്ക പ്രതിഷേധം ആരംഭിക്കുകയായിരുന്നു.

Priyanka Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: