/indian-express-malayalam/media/media_files/uploads/2023/06/Train-accident-1.jpg)
കൊൽക്കത്ത: ഒഡീഷയിലെ ട്രെയിൻ ദുരന്ത വാർത്ത ഏറെ ഞെട്ടലുണ്ടാക്കിയത് അയൽ സംസ്ഥാനമായ പശ്ചിമ ബംഗാളിനെയാണ്. ട്രെയിനുകളിലൊന്ന് സംസ്ഥാനത്തെ ഷാലിമാർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പുറപ്പെട്ടത്, മറ്റൊന്ന് ഹൗറ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. അപകട വാർത്ത കേട്ടതും പരിഭ്രാന്തരായ ബന്ധുക്കൾ വിവരങ്ങൾക്കായി സ്റ്റേഷനുകളിൽ എത്തിത്തുടങ്ങി.
ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസിന്റെ അവസാന സ്റ്റേഷനായ ഹൗറയിൽ സപൻ ചൗധരി (60) തന്റെ മകൾ ഐഷി ചൗധരിയെ (23) കാത്തു നിൽക്കുകയായിരുന്നു. അവൾ ജീവനോടെയുണ്ടെന്ന് അദ്ദേഹം ദി ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞു. അപകടത്തിൽ ചില്ല് കഷ്ണങ്ങൾകൊണ്ട് പരുക്കേറ്റതായി വിവരമുണ്ട്. കർണാടകയിൽ ഐടി സെക്ടറിലാണ് തന്റെ മകൾ ജോലി ചെയ്യുന്നതെന്ന് സപൻ പറഞ്ഞു.
നഫീസ പർവീന്റെ (21) പിതാവ് ഷെയ്ഖ് മൊയ്‌നുദീനും (52) സ്‌റ്റേഷനിലുണ്ടായിരുന്നു. ''കർണാടകയിൽ നഴ്‌സിങ് പഠിക്കുന്ന മകൾ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. ഞാനവളോട് ഫോണിൽ സംസാരിച്ചു. അവളും കൂട്ടിയിടിച്ച ട്രെയിനിലുണ്ടായിരുന്നു. പക്ഷേ, അവൾ സുരക്ഷിതയാണ്,'' അദ്ദേഹം പറഞ്ഞു.
അപകടത്തിൽനിന്നും രക്ഷപ്പെട്ട മറ്റൊരാൾ റിപൻ ദാസ് (29) ആണ്. ഇതര സംസ്ഥാന തൊഴിലാളിയായ റിപൻ കർണാടകയിൽനിന്നും നാട്ടിലേക്ക് വരികയായിരുന്നുവെന്ന് സഹോദരൻ സുജയ് ദാസ് (33) പറഞ്ഞു. വിളിച്ചപ്പോൾ അവൻ ആംബുലൻസിലാണ്. അവന്റെ കഴുത്തിലും അരക്കെട്ടിലും കാലിലും പരുക്കുണ്ടെന്ന് ദാസ് പറഞ്ഞു.
#WATCH | Latest aerial visuals from the site of the deadly train accident in Odisha's #Balasore
— ANI (@ANI) June 3, 2023
As per the latest information, the death toll stands at 238 in the collision between three trains.#BalasoreTrainAccidentpic.twitter.com/PusSnQ3XWw
അപകടം വളരെ ഗുരുതരമാണെന്ന് തങ്ങൾക്ക് വിവരം ലഭിച്ചതായാണ് സംസ്ഥാന ചീഫ് സെക്രട്ടറി ഹരികൃഷ്ണ ദ്വിവേദി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ''കൃത്യമായ എണ്ണം അറിയില്ല. പക്ഷേ, നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നും നിർഭാഗ്യവശാൽ ചിലർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഞങ്ങൾ മനസിലാക്കി,” അദ്ദേഹം പറഞ്ഞു.
#WATCH | West Bengal CM Mamata Banerjee leaves for Odisha's Balasore
— ANI (@ANI) June 3, 2023
She will take stock of the situation and meet the injured there. #BalasoreTrainAccidentpic.twitter.com/qpR8BEadG8
ഞങ്ങളുടെ ചില ആളുകളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്/പരുക്കേറ്റിട്ടുണ്ട്. ഒഡീഷ സർക്കാരുമായും റെയിൽവേ അധികൃതരുമായും സഹകരിക്കുന്നതിനും രക്ഷാപ്രവർത്തനത്തെ സഹായിക്കുന്നതിനുമായി ഞങ്ങൾ 5-6 അംഗ സംഘത്തെ സംഭവസ്ഥലത്തേക്ക് അയയ്ക്കുന്നു. ചീഫ് സെക്രട്ടറിയുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും ഞാൻ സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. സംഭവസ്ഥലത്തേക്ക് മുഖ്യമന്ത്രി മമത ബാനർജി പുറപ്പെട്ടിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.