ഇസ്ലാമാബാദ്: സ്വയം ഭരണാധികാരത്തിനായി പ്രക്ഷോഭം നടത്തുന്ന ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ഇനിയും പിന്തുണ നല്‍കുമെന്ന് പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബാദ്‌വ. സ്വയം നിര്‍ണയാവകാശവും ജീവിക്കാനുള്ള അവകാശവും ഓരോ മനുഷ്യന്റെയും അവകാശമാണെന്നും ബജ്‌വ കൂട്ടിച്ചേര്‍ത്തു.

പാക് സൈനിക മേധാവിയായി ചുമതലയേറ്റ ശേഷം നിയന്ത്രണ രേഖയ്ക്കടുത്ത് സന്ദര്‍ശനം നടത്തിയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീര്‍ ജനതയുടെ അവകാശങ്ങളില്‍ മാത്രമല്ല നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള പാകിസ്താനിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് മേല്‍ പോലും ഇന്ത്യ കടന്നു കയറുകയാണെന്നും ബജ്‌വ ആരോപിച്ചു. കശ്മീരില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കണക്കിലെുത്ത് കശ്മീര്‍ ജനങ്ങളുടെ സ്വയംഭരണ അധികാരം നേടുന്നതിന് എല്ലാ പിന്തുണയും നല്‍കുമെന്നും ബജ്‍വ പറഞ്ഞു.

നിരവധി തവണയാണ് ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്ന് ആരോപിച്ച പാക് സൈനിക മേധാവി തങ്ങള്‍ ശക്തരാണെന്നും ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ