മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ 23കാരിയായ യുവതിയെ രണ്ട് മാസത്തോളം തടവിൽ വച്ച് പീഡിപ്പിച്ചതായി പരാതി. വീടിന്റെ നിലവറയ്ക്ക് അകത്ത് തടവിൽ വച്ചായിരുന്നു രണ്ട് പേർ പീഡിപ്പിച്ചതെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്.

മുസാഫർനഗറിലെ സിവിൽ ലൈൻ പ്രദേശത്തെ വീട്ടിനകത്താണ് സംഭവം നടന്നത്. രണ്ട് മാസത്തോളം തടവിൽ വച്ച് യുവാവും അയാളുടെ അമ്മാവനും തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ മൊഴിയെന്ന് മുസാഫർനഗർ സിവിൽ ലൈൻ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഡികെ ത്യാഗി പറഞ്ഞു.

ഫെബ്രുവരി ഒന്നിന് തടവറയിൽ നിന്ന് രക്ഷപ്പെട്ട ശേഷമാണ് യുവതി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. കത്തുവ, ഉന്നാഓ പീഡനക്കേസുകൾക്ക് പിന്നാലെ രാജ്യത്താകമാനം പീഡന വാർത്തകൾ പുറത്തുവന്നപ്പോഴാണ് ഈ കേസും വാർത്തയായത്. സംഭവത്തിലെ പ്രതികളിലൊരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതിയുടെ അമ്മാവനും കൂട്ടുപ്രതിയുമായ ആളെ പൊലീസ് ഇപ്പോഴും തിരയുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ