scorecardresearch

മുസഫർനഗറിൽ പതിമൂന്നുകാരിയെ ക്ലിനിക്കിൽ തടവിലാക്കി ഡോക്ടർ ബലാൽസംഗം ചെയ്തു

പെൺകുട്ടിയുടെ അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടർ സോനു വർമ്മയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ക്ലിനിക്ക് സീൽ വയ്ക്കുകയും ചെയ്തു. അധിക്ഷേപകരമായ ചില വസ്തുക്കൾ ക്ലിനിക്കിൽ നിന്നും പിടിച്ചെടുത്തായും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു

മുസഫർ നഗർ (ഉത്തർ പ്രദേശ്): മുസഫർ നഗറിലെ ഗ്രാമത്തിൽ ക്ലിനിക്കിൽ തടവിലാക്കി മൂന്ന് ദിവസം പതിമൂന്നുകാരിയെ ഡോക്ടർ പീഡിപ്പിച്ചതായി പരാതി. തടവിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടി ഇക്കാര്യം തന്റെ അച്ഛനെ അറിയിക്കുകയായിരുന്നുവെന്ന് സർക്കിൾ ഓഫീസർ എസ്.കെ.എസ്.പ്രതാപ് പറഞ്ഞു.

പെൺകുട്ടിയുടെ അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഡോക്ടർ സോനു വർമ്മയെ അറസ്റ്റ് ചെയ്യുകയും ക്ലിനിക് അടച്ചുപൂട്ടുകയും ചെയ്തു. ക്ലിനിക്കിൽ നിന്നും അധിക്ഷേപകരമായ ചില വസ്തുക്കൾ കണ്ടുകെട്ടിയതായും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചതായി പിടിഐ​ റിപ്പോർട്ട് ചെയ്യുന്നു.

മരുന്ന് വാങ്ങാൻ ക്ലിനിക്കിലെത്തിയ മകളെ ഡോക്ടർ തടവിലാക്കുകയായിരുന്നുവെന്ന് പരാതിയിൽ ആരോപിക്കുന്നതായി സർക്കിൾ ഓഫീസർ പറഞ്ഞു

ഉറക്കമരുന്ന് നൽകി ഡോക്ടർ മകളെ ബലാൽസംഗം ചെയ്തുവെന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞതായി പൊലീസ് ഓഫീസർ വ്യക്തമാക്കി. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ഗ്രാമവാസികളുമായി ചേർന്ന് അച്ഛൻ അന്വേഷണം നടത്തിയിരുന്നതായും പരാതിയിൽ അവകാശപ്പെടുന്നു.

പരാതിയിൽ അന്വേഷണം നടക്കുകയാണ്. പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് ഉദ്യോഗസ്ഥനായ പ്രതാപ് പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Muzaffarnagar 13 year old confined raped for three days by doctor in clinic

Best of Express