ലഖ്നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മന്ത്രിസഭയുടെ പുതിയ പരിഷ്കാരങ്ങള്‍ മൃഗങ്ങളേയും സാരമായി ബാധിച്ചു. മന്ത്രിസഭ അധികാരത്തിൽ വന്നതിന് പിന്നാലെ അനധികൃത അറവുശാലകൾ അടച്ചതാണ് കടുവകളേയും സിംഹങ്ങളേയും വെട്ടിലാക്കിയത്.
ലക്നൗവില്‍ മൃഗശാലയിലെ മട്ടനും, ചിക്കനും കഴിച്ച് ശീലമില്ലാത്ത സിംഹങ്ങളും കടുവകളും ചിക്കൻ കഴിക്കേണ്ട അവസ്ഥയിലായി. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി.
ദിവസേന 235 കിലോ പോത്തിറച്ചി ആവശ്യമുള്ളിടത്ത് ഇപ്പോൾ 80 കിലോ മാംസം മാത്രമേ ലഭ്യമാകുന്നുള്ളുവെന്ന് മൃഗശാലാ അധികൃതര്‍ വ്യക്തമാക്കി. നാല് വെള്ളക്കടുവകളും എട്ട് സിംഹങ്ങളും ഉൾപ്പടെ 47 വന്യ മൃഗങ്ങളാണ് ഇപ്പോൾ മൃഗശാലയിലുള്ളത്.
ഇവയ്ക്കും മൃഗശാലയിലുള്ള മറ്റ് മൃഗങ്ങള്‍ക്കും ചിക്കന്‍ കൊടുക്കേണ്ട സ്ഥിതിയിലായെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഇറച്ചിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ മൃഗങ്ങളുടെ ഭക്ഷണകാര്യത്തില്‍ തങ്ങള്‍ ആശങ്കാകുലരായി മാറിയെന്നും ഇവര്‍ വ്യക്തമാക്കുന്നു.
മാംസ നിരോധനത്തിന് മുമ്പ് കോണ്‍ട്രാക്ട് പ്രകാരമാണ് നഗരത്തിലെ തന്നെ ഒരാളില്‍ നിന്നും മൃഗശാലയിലേക്ക് മാംസം എത്തിച്ചിരുന്നത്. എന്നാല്‍ മാംസനിരോധനം ഏർപ്പെടുത്തിയതിന് ശേഷം മൃഗശാലയിലേക്ക് മാസം എത്തിക്കാൻ അധികൃതർക്ക് കഴിയുന്നില്ല. നഗരത്തിന്ം പുറത്ത് നിയമപരമായി പ്രവർത്തിക്കുന്ന കോൺട്രാക്ടർമാരിൽ നിന്നും ആവശ്യത്തിനുള്ള മാംസം എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ അധികൃതർ.
മൂന്ന് ദിവസമായി മൃഗശാലയില്‍ പോത്തിറച്ചി ലഭിച്ചിട്ടെന്ന് ഇത്താവ ലയണ്‍ സഫാരിയിലെ അധികൃതര്‍ പറഞ്ഞു. ഞങ്ങള്‍ ഇപ്പോള്‍ മട്ടനും ചിക്കനുമാണ് മൃഗങ്ങള്‍ക്ക് കൊടുക്കുന്നത്. എന്നാല്‍ കൊഴുപ്പ് കുറവായത് കാരണം ഇത് മൃഗങ്ങള്‍ക്ക് പോരാതെ വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ യോജിച്ച രീതിയിലില്ല ആഹാരക്രമം. സിംഹത്തിന്റെയോ കടുവയുടേയോ ഒരു ദിവസത്തെ ആഹാരം 8 മുതല്‍ 10 കിലോഗ്രാം വരെ മാംസമാണ്. എന്നാല്‍ മൂന്ന് ദിവസമായിട്ട് ആഹാരക്രമം പാടെ തകര്‍ന്നെന്നും ഇവര്‍ വ്യക്തമാക്കുന്നു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് യോഗി ആതിഥ്യനാഥ് അറവുശാലകള്‍ അടച്ചു പൂട്ടാന്‍ ഉത്തരവിട്ടത്. പാര്‍ട്ടിയുടെ തെരഞ്ഞെുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കുകയാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച ആദിത്യനാഥ് വാഗ്ദാനങ്ങളില്‍ പറഞ്ഞിരുന്ന അറവു ശാലകളുടെ നിരോധനത്തിലാണ് പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്. അറവുശാലാ നിരോധനത്തിനായി ആദ്യം മുതലേ ശബ്ദം ഉയര്‍ത്തിയ നേതാവ് കൂടിയാണ് യോഗി ആദിത്യനാഥ്.