ന്യൂഡല്‍ഹി: പശുവിറച്ചി കൈവശം വച്ചു എന്നാരോപിച്ച് മധ്യപ്രദേശില്‍ മുസ്ലീങ്ങള്‍ക്ക് നേരെ ആക്രമണം. ഒരു സ്ത്രീയടക്കം മൂന്ന് പേരെയാണ് പശു സംരക്ഷകര്‍ ക്രൂരമായി ആക്രമിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നുണ്ട്. മധ്യപ്രദേശിലെ സിയോണിലാണ് സംഭവം.
Read More: മോദി ഭരണത്തില്‍ മുസ്ലീങ്ങള്‍ ജീവിക്കുന്നത് ഭയത്തോടെയെന്ന് ബിബിസി റിപ്പോര്‍ട്ട്
ഓട്ടോറിക്ഷയില്‍ പോകുകയായിരുന്നു രണ്ട് മുസ്ലീം യുവാക്കളെയും ഒരു യുവതിയെയും ബീഫ് കൈവശം വച്ചു എന്നാരോപിച്ച് പശു സംരക്ഷകരായ ഏതാനും പേര് ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഓട്ടോയില്‍ നിന്ന് അവരെ വലിച്ചിറക്കി തൂണില്‍ കെട്ടി ആക്രമിക്കാന്‍ തുടങ്ങി. കൈകള്‍ കെട്ടിയിട്ട് വടി കൊണ്ട് അടിക്കുന്നത് വീഡിയോയില്‍ കാണാം. ആക്രമണം നടക്കുമ്പോള്‍ നിരവധി പേരാണ് ചുറ്റും കൂടി നില്‍ക്കുന്നത്. ആരും പ്രതികരിക്കുന്നതായി കാണുന്നില്ല. മരത്തില്‍ കെട്ടിയിട്ട് ഒന്നിലധികം പേര് ചേര്‍ന്നാണ് യുവാക്കളെ ആക്രമിക്കുന്നത്.
Gau Ralshaks on the prowl in MP. Muslim couple thrashed on suspicion of carrying ‘beef’. one person arrested by the police. Ram Raj aa raha hai pic.twitter.com/sY25ZYPfDV
— Hemender Sharma (@delayedjab) May 24, 2019
പെണ്‍കുട്ടിയുടെ മുഖത്ത് ചെരുപ്പ് കൊണ്ട് അടിക്കാന്‍ കൂടെയുണ്ടായിരുന്ന യുവാവിനോട് അക്രമികള്‍ ആവശ്യപ്പെടുന്നുണ്ട്. പെണ്‍കുട്ടിയുടെ മുഖത്ത് ചെരുപ്പ് കൊണ്ട് അടിക്കുന്നതിനിടയില്‍ ‘ജയ് ശ്രീറാം വിളിക്കൂ’ എന്നും അക്രമികള്‍ ആവശ്യപ്പെടുന്നുണ്ട്. മർദനമേൽക്കുമെന്ന ഭയം നിമിത്തം മുസ്ലീം യുവാക്കൾ ‘ജയ് ശ്രീറാം’ വിളിക്കുന്നുണ്ട്.
This is how Muslims are treated by Vigilantes created by Modi voters welcome to a New India which will Inclusive and as @PMOIndia said Secularism Ka Niqaab …… https://t.co/Cy2uUUTirk
— Asaduddin Owaisi (@asadowaisi) May 24, 2019
നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. എംപി അസദുദ്ദീന്‍ ഒവൈസിയും വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. മോദി ഭരണത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ ആക്രമണം വര്‍ധിക്കുന്നതായി നേരത്തെ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇന്ത്യയില്‍ നരേന്ദ്ര മോദിയുടെ ഭരണകാലത്ത് മുസ്ലീങ്ങള്‍ ജീവിക്കുന്നത് ഭയത്തോടെയെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസി തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരും മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണങ്ങളും വിദ്വേഷവും വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപി ഭരണത്തില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രജനി വൈദ്യനാഥന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
Read More: ‘നേതാവ് മോദി തന്നെ’; സത്യപ്രതിജ്ഞ 30 ന് നടന്നേക്കും
രാജ്യത്ത് തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിനും ദിവസങ്ങള്‍ക്ക് മുന്‍പ് ആസാമില്‍ വച്ച് മുസ്ലീം വ്യാപാരിയായ ഷൗക്കത്ത് അലി ജനക്കൂട്ട ആക്രമണത്തിന് ഇരയായിരുന്നു. ഈ സംഭവം പരാമര്‍ശിച്ചാണ് ബിബിസിയുടെ റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. ആ സംഭവം ഭീതിജനകമായിരുന്നുവെന്നും നിങ്ങൾ ബംഗ്ലാദേശിയാണോ, നിങ്ങളെന്തിന് ഇവിടെ ബീഫ് വിറ്റു എന്ന് ചോദിച്ചാണ് അവർ ഷൗക്കത്തിനെ ആക്രമിച്ചത്. ആയാളെ അവിടെനിന്ന് രക്ഷപ്പെടുത്തുന്നതിനുപകരം അവിടെയുള്ളവർ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഹ്യൂമൻ റൈറ്റ്സ് വാച്ച് 2019 ഫെബ്രുവരിയിൽ പുറത്തുവിട്ട കണക്കുപ്രകാരം 2015 മെയ് മുതൽ 2018 ഡിസംബർ വരെ ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി 44 പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടെന്നും ഇതിൽ 36 പേർ മുസ്ലിങ്ങളാണെന്നും പറയുന്നു. 20 സംസ്ഥാനത്തിലായി നടന്ന നൂറോളം ആക്രമണങ്ങളിൽ 280 പേർക്ക് പരിക്കേറ്റു. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ മേധാവി മിഷേൽ ബാഷ്ലെറ്റ് അവരുടെ വാർഷിക റിപ്പോർട്ടിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരെയും ദളിതുകൾക്കെതിരെയും വർധിച്ചുവരുന്ന ആക്രമണങ്ങളിൽ ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബിബിസിയുടെ റിപ്പോർട്ടിൽ പറയുന്നു.