ബെംഗളൂരു: മുസ്‌ലിങ്ങള്‍ക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കില്ലെന്ന് ബിജെപി നേതാവും കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയുമായ കെ.എസ്.ഈശ്വരപ്പ. ബിജെപിയെ വിശ്വസിക്കാത്ത മുസ്‌ലിങ്ങള്‍ക്ക് എന്തിനാണ് സീറ്റ് നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.

‘കോണ്‍ഗ്രസ് നിങ്ങളെ വോട്ട് ബാങ്കായാണ് ഉപയോഗിക്കുന്നത്. നിങ്ങള്‍ക്ക് ടിക്കറ്റും നല്‍കുന്നില്ല. കര്‍ണാടകയില്‍ മുസ്‌ലിങ്ങള്‍ക്ക് ഞങ്ങള്‍ ടിക്കറ്റ് നല്‍കില്ല. ഞങ്ങളെ വിശ്വസിക്കാത്ത നിങ്ങള്‍ക്ക് എന്തിന് ടിക്കറ്റ് നല്‍കണം. ഞങ്ങളെ വിശ്വസിച്ചാല്‍ നിങ്ങള്‍ക്ക് ടിക്കറ്റും ബാക്കി എല്ലാ തരാം,’ ഈശ്വരപ്പ പറഞ്ഞു.

ഏപ്രില്‍ 18നും 23നും ആണ് കര്‍ണാടകയില്‍ വോട്ടെടുപ്പ് നടക്കുന്നത്. കുറുബ വിഭാഗത്തില്‍ നിന്നുളളയാളാണ് ഈശ്വരപ്പ. നേരത്തേയും വിവാദപരമായ പരാമര്‍ശങ്ങള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസുമായി ബന്ധമുളള ‘മുസ്‌ലിങ്ങള്‍ കൊലപാതകികള്‍’ ആണെന്നും ബിജെപിയുമായി ബന്ധമുളള ‘മുസ്‌ലിങ്ങള്‍ നല്ലവരാണ്’ എന്നും അദ്ദേഹം ഈയടുത്ത് പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook